Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിന്‍ പുതിയ ഫുട്‌ബോള്‍ പരിശീലകനെ നിയമിച്ചു; ലൂയിസ് എന്റിക്വെ പുറത്ത്

മാഡ്രിഡ്: സ്‌പെയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും ഒഴിവായ ലൂയിസ് എന്റിക്വെയ്ക്ക് പകരമായി പുതിയ പരിശീലകനെ നിയമിച്ചു. റോബര്‍ട്ട് മൊറേനോ ആണ് പുതിയ പരിശീലകന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് എന്റിക്വെ സ്ഥാനമൊഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് നടന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ എന്റിക്വെയ്ക്ക് നഷ്ടമായിരുന്നു.

robertmoreno

പരിശീലകനായി തുടരാന്‍ താത്പര്യമില്ലെന്ന് എന്റിക്വെ അറിയിച്ചതായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് റൊബെര്‍ട്ട് മൊറെനോയെ പരിശീലകനായി നിയമിക്കുകയാണ്. യൂറോ 2020വരെ പുതിയ പരിശീലകന്‍ തുടരുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെസ് പറഞ്ഞു. എന്റിക്വെയുടെ അസിസ്റ്റന്റ് ആയിരുന്നു റൊബെര്‍ട്ട്.

കഴിഞ്ഞ ലോകകപ്പിന്റെ തുടക്കം മുതല്‍ സ്‌പെയിന്‍ പരിശീലകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ടീമിനെ നല്ല രീതിയില്‍ മുന്നോട്ടുനയിച്ചിരുന്ന ജുലന്‍ ലോപ്‌റ്റേഗിയെ ലോകകപ്പിന് തൊട്ടുമുന്‍പ് പുറത്താക്കുകയായിരുന്നു. റയല്‍ മാഡ്രിഡിന്റെ പരിശീലകനാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. യൂറോ യോഗ്യതാ മത്സരത്തിലെ ആദ്യ നാല് കളികളും ജയിച്ച സ്‌പെയിന്‍ മികച്ച രീതിയില്‍ തുടങ്ങിക്കഴിഞ്ഞു.

Story first published: Thursday, June 20, 2019, 8:59 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+