Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ യോഗ്യത: മിന്നും ജയവുമായി സ്‌പെയിനും സ്വീഡനും.. ഡെന്‍മാര്‍ക്കിന് സമനില

ടൊര്‍ഷോവിന്‍: 2020ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ മുന്‍നിര ടീമുകള്‍ക്കു ജയം. മുന്‍ ജേതാക്കളായ സ്‌പെയിന്‍, കരുത്തരായ ഉക്രെയ്ന്‍, സ്വീഡന്‍, ചെക്ക് റിപബ്ലിക്ക് എന്നിവരെല്ലാം ജയം കൊയ്തപ്പോള്‍ ഡെന്‍മാര്‍ക്ക് സമനില കൊണ്ടു തൃപ്തിപ്പെട്ടു.

ukraiune

ഗ്രൂപ്പ് എഫില്‍ നടന്ന എവേ മല്‍സരത്തില്‍ ദുര്‍ബലരായ ഫറോ ഐലാന്‍ഡ്‌സിനെയാണ് സ്‌പെയിന്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ എതിര്‍ വലയ്ക്കുള്ളിലാക്കി സ്‌പെയിന്‍ വിജയമുറപ്പിച്ചിരുന്നു. പ്രതിരോധ താരം സെര്‍ജിയോ റാമോസിലൂടെ അഞ്ചാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു. ജീസസ് നവാസ് 19ാം മിനിറ്റില്‍ ലീഡുയര്‍ത്തി. 30ാം മിനിറ്റില്‍ ഫെയ്‌റോയിലൂടെ ആതിഥേയര്‍ ആദ്യ ഗോള്‍ മടക്കിയെങ്കിലും മൂന്നു മിനിറ്റിനുള്ളില്‍ സെല്‍ഫ് ഗോള്‍ സ്‌പെയിനിനെ 3-1ന് മുന്നിലെത്തിച്ചു. 71ാം മിനിറ്റില്‍ ജോസ് ഗയയുടെ വകയായിരുന്നു നാലാം ഗോള്‍. ഗ്രൂപ്പില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ 3-0ന് മാള്‍ട്ടയെ തുരത്തിയപ്പോള്‍ നോര്‍വെയും റുമാനിയയും രണ്ടു ഗോളുകള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ ബള്‍ഗേറിയയെയാണ് ചെക്ക് ടീം 2-1നു മറികടന്നത്. ഗ്രൂപ്പ് ബിയില്‍ ഉക്രെയ്ന്‍ 5-0ന് സെര്‍ബിയയെ മുക്കി. ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്കിനെ അയര്‍ലാന്‍ഡ് 1-1നു കുരുക്കുകയായിരുന്നു.

Story first published: Saturday, June 8, 2019, 16:22 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+