For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെനഗലിന് അട്ടിമറി ജയം

By Staff

സിയോള്‍: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ നിലവിലുള്ള ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചു. ആദ്യന്തം ആവേശം നിറഞ്ഞ ഉദ്ഘാടനമത്സരത്തില്‍ കളിതുടങ്ങി 30ാം മിനിറ്റിലാണ് സെനഗലിന്റെ വിജയഗോള്‍ പിറന്നത്.

സെനഗലിന്റെ പാപെ ബോബ ഡിയോപ് ആണ് ഫ്രാന്‍സിന്റെ വല ചലിപ്പിച്ചത്. ഫ്രാന്‍സിന്റെ ഗോള്‍മുഖത്തുണ്ടായ ആശയക്കുഴപ്പം മുതലാക്കുകയായിരുന്നു പാപെ. അങ്ങിനെ ലോകകപ്പിലെ ആദ്യഗോള്‍ നേടിയ കളിക്കാരന്‍ എന്ന ബഹുമതിയും പാപെ ബോബ ഡിയോപ് നേടി. ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡറായ ലോകത്തെതന്നെ ഒന്നാം നമ്പര്‍ കളിക്കാരനായ സിനെദിന്‍ സിദാനെ ഇല്ലാതെയാണ് ഫ്രാന്‍സ് ഉദ്ഘാടനമത്സരത്തിനിറങ്ങിയത്.

പലപ്പോഴും ഫ്രാന്‍സാണ് കളിയില്‍ ആധിപത്യം നേടിയതെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഫ്രാന്‍സ് പരാജയപ്പെട്ടു. സിനെദിന്‍ സിദാനെയുടെ അഭാവത്തില്‍ ഫ്രാന്‍സിന്റെ ആക്രമണത്തിന് പലപ്പോഴും താളംതെറ്റി.

നേരത്തെ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചുമണിക്ക് തെക്കന്‍ കൊറിയയിലെ സിയോളില്‍ 65,000 കാണികള്‍ തിങ്ങിനിറഞ്ഞ സ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് പന്തുരുണ്ടു. അതിന് മുന്നോടിയായി വര്‍ണ്ണശബളമായ ഉദ്ഘാടനച്ചടങ്ങ്.

ഉദ്ഘാടനച്ചടങ്ങില്‍ ജപ്പാന്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. 65,000 കാണികളാണ് ഉദ്ഘാടനമത്സരം നേരിട്ട് വീക്ഷിച്ചത്. ലോകത്തെ 50 കോടി ജനങ്ങള്‍ ടെലിവിഷനില്‍ കളി കാണുന്നുണ്ടെന്നാണ് കണക്ക്.

1930ന് തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Story first published: Friday, May 31, 2002, 23:53 [IST]
Other articles published on May 31, 2002
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+