Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ 2000: ഇറ്റലി ക്വാര്‍ട്ടറില്‍

ബ്രസ്സല്‍സ്: യൂറോ 2000-ല്‍ ആദ്യം ക്വാര്‍ട്ടറിലെത്തുന്ന ടീമെന്ന ബഹുമതി ഇറ്റലി സ്വന്തമാക്കി. സഹആതിഥേയരായ ബെല്‍ജിയത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി ക്വാര്‍ട്ടറിലെത്തിയത്.

അര്‍ദ്ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇറ്റലി ഫോര്‍വേഡുകള്‍ക്കുള്ള മികവും ഗോള്‍കീപ്പര്‍ ഫ്രാന്‍സെസ്കോ തോള്‍ഡോയുടെ മിന്നുന്ന പ്രകടനവുമാണ് ഇറ്റലിയെ തുണച്ചത്. പരിക്കില്‍ നിന്ന് മോചിതനായ ക്യാപ്റ്റന്‍ പോളോ മാള്‍ഡീനി തിരിച്ചുവന്നതോടെ കരുത്താര്‍ജിച്ച ഇറ്റലി കളി തുടങ്ങി ആറു മിനിറ്റിനുള്ളില്‍ത്തന്നെ ലീഡ് നേടി. മാള്‍ഡീനിയും അന്‍റോണിയോ കോന്റിയും ഫിലിപ്പോ ഇന്‍സാഗിയും ചേര്‍ന്ന് നടത്തിയ സമ്മര്‍ദ്ദത്തില്‍ നിന്ന് ലഭിച്ച ഫ്രീക്കിക്കാണ് ആദ്യഗോളിന് വഴി തുറന്നത്. കോന്റി എടുത്ത ഫ്രീക്കിക്ക് ഫ്രാന്‍സെസ്കോ ടോട്ടി മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി (1-0).

ഗോള്‍ മടക്കാന്‍ ആദ്യപകുതി മുഴുവന്‍ ബെല്‍ജിയം അധ്വാനിച്ചെങ്കിലും ഇറ്റലി ഗോള്‍ കീപ്പര്‍ തോള്‍ഡോ തടഞ്ഞിട്ടു. പകരക്കാരനായിറങ്ങിയ ലുക്ക് നില്ലിസിന്റെ ഒരു ഫ്രീക്കിക്ക് ഇറ്റലി ഗോള്‍ വലയം ഭേദിക്കേണ്ടതായിരുന്നെങ്കിലും പറന്നുയര്‍ന്ന തോള്‍ഡോ ഒരിക്കല്‍ക്കൂടി രക്ഷകനായി. സമനില കൈവരിക്കാന്‍ വേണ്ടി കളിക്കാരെല്ലാം മുന്നേറിക്കളിച്ചപ്പോള്‍ ബെല്‍ജിയത്തിന്റെ പ്രതിരോധം പൊളിഞ്ഞു. ഈ പിഴവ് മുതലെടുത്ത ഇന്‍സാഗിയും സ്റെഫാനോ ഫിയോറും ചേര്‍ന്ന് രണ്ടാം ഗോളിന് വഴിമരുന്നിട്ടു. ഇന്‍സാഗിയില്‍ നിന്ന് ലഭിച്ച മനോഹരമായ ക്രോസ് ഫിയോര്‍ ബെല്‍ജിയം വലക്കകത്താക്കി (2-0).

ഇറ്റലിയും ബെല്‍ജിയവും ജൂണ്‍ 19-ന് നടക്കുന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ യഥാക്രമം സ്വീഡനും തുര്‍ക്കിയുമായും കളിക്കും.

Story first published: Wednesday, June 13, 2012, 12:46 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+