Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു; സതാംപ്ടണെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള കിരീടപ്പോരാട്ടം കനക്കുന്നു. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 3-1ന് സതാംപ്ടണെ തോല്‍പ്പിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞദിവസം കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

liverpool

സിറ്റിയേക്കാള്‍ ഒരു മത്സരം അധികം കളിച്ചാണ് ലിവര്‍പൂളിന്റെ പോയന്റുനേട്ടം. ലിവര്‍പൂള്‍ 33 മത്സരങ്ങളില്‍നിന്നും 82 പോയന്റു നേടിയപ്പോള്‍ സിറ്റി 32 കളികളില്‍നിന്നും 80 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമേ ഇനി ലീഗില്‍ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ആര്‍ കിരീടം നേടുമെന്നറിയാന്‍ അവസാന കളിവരെ കാത്തിരിക്കേണ്ടിവന്നേക്കാം.

സതാംപ്ടണിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആധികാരിക പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. മത്സരത്തിന്റെ 9-ാം മിനിറ്റില്‍ ഗോള്‍ നേടി ഷെയ്ന്‍ ലോങ് ലിവര്‍പൂളിനെ ഞെട്ടിച്ചെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന മൂന്നുഗോളടിച്ചാണ് കളിയവസാനിപ്പിച്ചത്. നവി കെയ്റ്റ(36), മുഹമ്മദ് സല(80), ജോര്‍ദന്‍ ഹന്‍ഡേഴ്‌സണ്‍(86) എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

Story first published: Saturday, April 6, 2019, 12:06 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+