അബുദാബി/ ദുബായ്: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ ദക്ഷിണ കൊറിയക്കും കിര്‍ഗിസ്താനും തകര്‍പ്പന്‍ ജയം. നേരത്തേ തന്നെ നോക്കൗട്ട് റൗണ്ടില്‍ സ്ഥാനമുറപ്പിച്ച ടീമുകള്‍ തമ്മിലുള്ള പോരില്‍ കിരീട ഫേവറിറ്റുകൡലൊന്നായ കൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചൈനയെ തുരത്തുകയായിരുന്നു. ഇതോടെ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച കൊറിയ ഗ്രൂപ്പ് ചാംപ്യന്മാരായി. മറ്റൊരു കളിയില്‍ ഫിലിപ്പൈന്‍സിനെ കിര്ഗിസ്താന് 3-1ന് തകര്‍ത്തുവിട്ടു. ഈ ജയത്തോടെ ഗ്രൂപ്പില്‍ നിന്നും മികച്ച മൂന്നാംസ്ഥാനക്കാരില്‍ ഒരാളായി നോക്കൗട്ട്റൗണ്ടില്‍ കടക്കാനുള്ള സാധ്യത കിര്ഗിസ്താന് നിലനിര്‍ത്തുകയും ചെയ്തു.
⏱ FULL-TIME | 🇰🇬 KGZ 3-1 PHI 🇵🇭
— #AsianCup2019 (@afcasiancup) January 16, 2019
A hat-trick from Vitalij Lux earn Kyrgyz Republic a historic three points! pic.twitter.com/DBwwMVRtZC
ചൈനയ്ക്കെതിരായ കളിയില്‍ ഇരുപകുതികളിലുമായി ഹ്വാങ് ഉയ് ജോ (14ാം മിനിറ്റ്), കിം മിന് ജെയ് (51) എന്നിവരുടെ ഗോളുകള്‍ക്കാണ് കൊറിയ ജയം കൊയ്തത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ടോട്ടനം ഹോട്സ്പറിന്റെ സൂപ്പര്‍ താരം സണ്‍ ഹ്യുങ് മിന്നായിരുന്നു കൊറിയയുടെ വിജയശില്‍പ്പി. ഗോള്‍ നേടാനായില്ലെങ്കിലും കളം നിറഞ്ഞു കളിച്ച സ്ണ്‍ ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു. കൊറിയയുടെ ആദ്യത്തെ പെനല്‍റ്റി ഗോളിന് വഴിയൊരുക്കിയത് സണ്ണായിരുന്നു. മാത്രമല്ല സണ്ണിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു കൊറിയയുടെ രണ്ടാം ഗോളും പിറന്നത്.
അതേസമയം, വിതാല്ജി ലക്സിന്റെ ഹാട്രിക്കാണ് ഫിലിപ്പൈന്സിനെതിരേ കിര്ഗിസ്താന് മിന്നുന്ന ജയം നേടിക്കൊടുത്തത്. 24, 51, 77 മിനിറ്റുകളിലായിരുന്നു ലക്സിന്റെ ഹാട്രിക്ക് നേട്ടം. ഫിലിപ്പൈന്‍സിന്റെ ആശ്വാസഗോള്‍ ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സ്ക്രോക്കാണ് ഫിലിപ്പൈന്‍സിന്റെ ആശ്വാസഗോളിന് അവകാശിയായത്.