Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ വിട്ടു, ഇവാന്‍ റാക്കിറ്റിച്ച് വീണ്ടും സെവിയ്യയില്‍

ബാഴ്‌സലോണ: റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത് ടീമിനുള്ളില്‍ അഴിച്ചുപണി ആരംഭിച്ചു. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ചിനെ സെവിയ്യക്ക് കൈമാറിയാണ് ബാഴ്‌സലോണ ആരാധകരെ ഞെട്ടിപ്പിച്ചത്. 32കാരനായ താരത്തെ 1.5 മില്യണ്‍ യൂറോയ്ക്കാണ് സെവിയ്യക്ക് കൈമാറിയത്. നേരത്തെ 2014ല്‍ സെവിയ്യയില്‍ നിന്നായിരുന്നു ബാഴ്‌സ റാക്കിറ്റിച്ചിനെ സ്വന്തമാക്കിയത്.

കഴിഞ്ഞ ആറ് വര്‍ഷത്തോളം ബാഴ്‌സയുടെ മധ്യനിരയിലെ കരുത്തുറ്റ താരമായിരുന്നു റാക്കിറ്റിച്ച്. റാക്കിറ്റിച്ചിന്റെ കൂടുമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബാഴ്‌സലോണ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടിട്ടുണ്ട്. ഇന്ന് റാക്കിറ്റിച്ചിന് ക്ലബ്ബ് ഔദ്യോഗികമായി യാത്രയയപ്പ് നല്‍കും. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാഴ്‌സലോണയുടെ പ്രീ സീസണ്‍ ക്യാംപ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീമില്‍ അഴിച്ചുപണിയുമായി കോമാന്‍ മുന്നോട്ടുപോകുന്നത്.

ivanrakitic

റാക്കിറ്റിച്ചിനെ ഒഴിവാക്കുന്നതില്‍ ബാഴ്‌സലോണ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടെന്ന് സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇതിനോടകം 200 മത്സരങ്ങള്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച താരം 25ലധികം ഗോളും നേടിയിട്ടുണ്ട്. കോമാന്റെ പദ്ധതികളില്‍ പല സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടുകയില്ലെന്നും ഇനിയും താരങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ലാലിഗ,നാല് കോപ്പാ ഡെല്‍റേ,രണ്ട് സൂപ്പര്‍ കോപ്പാ ഡി എസ്പാന,ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ്,യുവേഫ സൂപ്പര്‍ കപ്പ്,ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയും നേടിയിട്ടുണ്ട്. 2018ലെ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യന്‍ ടീമിന്റെ ഭാഗമായിരുന്നു റാക്കിറ്റിച്ച്. ലൂയിസ് സുവാരസും ഉടന്‍ തന്നെ ക്ലബ്ബ് വിടുമെന്നാണ് വിവരം. ക്ലബ്ബ് വിടണമെന്ന് ബാഴ്‌സലോണ സുവാരസിനോട് ആവിശ്യപ്പെട്ടെന്നാണ് വിവരം.സീനിയര്‍ താരങ്ങളെ പൂര്‍ണമായും തഴഞ്ഞ് യുവനിരയെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കൂടുമാറ്റ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ക്ലബ്ബ് വിടുമെന്ന നിലപാടില്‍ മെസ്സി ഉറച്ച് നില്‍ക്കുമ്പോള്‍ ഫ്രീ ട്രാന്‍സ്ഫര്‍ നല്‍കില്ലെന്ന് കടുത്ത നിലപാടിലാണ് ബാഴ്‌സലോണയുള്ളത്. ഈ സീസണിലെ ബാഴ്‌സയുടെ പ്രീ സീസണില്‍ നിന്ന് വിട്ടുനിന്ന മെസ്സിക്ക് ഈ സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണ്‍ ഉടന്‍ ആരംഭിക്കുമെന്നതിനാല്‍ മെസ്സിയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് മെസ്സിക്കായി രംഗത്തുള്ള പ്രധാന ക്ലബ്ബ്.

Story first published: Wednesday, September 2, 2020, 10:41 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+