Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും റോണോയും രണ്ടല്ല, ഒന്ന്!! ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്... ഇനി തര്‍ക്കം വേണ്ട

മാഡ്രിഡ്: ആധുനിക ഫുട്‌ബോളിലെ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് ഉണ്ടാവുക... ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇവരില്‍ ആരാണ് ബെസ്റ്റെന്ന ചോദ്യത്തിനു പക്ഷെ ഉത്തരം വ്യത്യസ്തമായിരിക്കാം. കാരണം, ഇരുവരും ഒരപോലെ കേമന്‍മാരാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം അഞ്ചു തവണ വീതം മെസ്സിയെയും റോണോയെയും തേടിയെത്തിയത്.

വ്യത്യസ്ത ശൈലിയില്‍ കളിക്കുന്നവരാണ് ഇരുവരുമെങ്കിലും ചില സാമ്യതകളും മെസ്സിയും റോണോയും തമ്മിലുണ്ടെന്നതാണ് കൗതുകകരം. ഇവ എന്തൊക്കെയാണന്നു നോക്കാം.

വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കും

വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കും

വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ ഇരുവര്‍ക്കും പ്രത്യേക മിടുക്കു തന്നെയുണ്ട്. ഏതു പൊസിഷനില്‍ കളിപ്പിച്ചാലും മെസ്സിയും റോണോയും കസറുക തന്നെ ചെയ്യും. കരിയറിന്റെ തുടക്കകാലത്ത് ലെഫ്റ്റ് വിങിലായിരുന്നു റോണോ കളിച്ചിരുന്നതെങ്കില്‍ മെസ്സിയുടെ പൊസിഷന്‍ റൈറ്റ് വിങിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ പൊസിഷനില്‍ അല്ല ഇരുവരും കളിക്കുന്നത്. റോണോ റൈറ്റ് വിങിലും മെസ്സി ലെഫ്്റ്റ് വിങിലുമെല്ലാം കളം നിറഞ്ഞു കളിച്ചു. കൂടാതെ സെന്‍ട്രല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ എന്നീ പൊസിഷനുകളിലും മെസ്സി സാന്നിധ്യമറിയിച്ചു. റോണോയും സ്‌ട്രൈക്കറായി കസറിയിട്ടുണ്ട്. ീമിന് അനുയോജ്യമായി ഏതു പൊസിഷനിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഇരുവരും തമ്മിലുള്ള ആദ്യത്തെ സാമ്യം

സമാന ചുറ്റുപാടുകള്‍

സമാന ചുറ്റുപാടുകള്‍

വളരെ സമാനമായ ചുറ്റുപാടുകളില്‍ നിന്നും വന്ന് കാല്‍പന്തുകളിയിലെ രാജാക്കന്‍മാരായി മാറിയ ചരിത്രമാണ് മെസ്സിക്കും റോണോയ്ക്കും പറയാനുള്ളത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ഇരുവരും ഭാവി സൂപ്പര്‍ താരങ്ങളെന്ന് അന്നു തന്നെ വാഴ്ത്തപ്പെടുകയും ചെയ്തു.
മാത്രമല്ല ശാരീരികമായ വെല്ലുവിളികളെ
കൂടി അതിജീവിച്ചാണ് ഇരുവരും ഉയരങ്ങള്‍ കീഴടക്കിയത്. കുട്ടിക്കാലത്ത് റൊണാള്‍ഡോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും മെസ്സിക്ക് വളര്‍ച്ചാ ഹോര്‍മോണിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എന്നാല്‍ രോഗത്തിന് കീഴടങ്ങാന്‍ മനസ്സിലാതെയാണ് രണ്ടു പേരും കാല്‍പന്തുകളിയുടെ ലോകത്തെ മിന്നും നക്ഷത്രങ്ങളായി മാറിയത്.

 മികച്ച പെനല്‍റ്റി ടേക്കര്‍മാര്‍

മികച്ച പെനല്‍റ്റി ടേക്കര്‍മാര്‍

പെനാല്‍റ്റികള്‍ ഗോളാക്കി മാറ്റുന്നതില്‍ മെസ്സി റൊണാള്‍ഡോയോളം വരില്ലെന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകളെടുത്താല്‍ റോണോയുടെ കരിയറിലെ 15.92 ശതമാനം ഗോളുകളും പെനല്‍റ്റിയില്‍ നിന്നാണ്. മറുഭാഗത്ത് മെസ്സി 13.97 ശതമാനം ഗോളുകളാണ് പെനല്‍റ്റിയിലൂടെ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വ്യത്യാസം രണ്ടിന് അടുത്ത് മാത്രം.
സ്പാനിഷ് ലീഗിലെ മാത്രം കണക്കെടുത്താല്‍ മെസ്സി 81.35 ശതമാനം പെനല്‍റ്റികളും റോണോ 85.91 ശതമാനം പെനല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്.
മെസ്സിയെക്കാള്‍ കൂടുതല്‍ പെനല്‍റ്റികളെടുത്തത് റോണോ ആയതു കൊണ്ട് തന്നെയാണ് നേരിയ മാര്‍ജിനിലുള്ള വ്യത്യാസമുള്ളത്. ആകെ നോക്കിയാല്‍ പെനല്‍റ്റികള്‍ ഗോളാക്കി മാറ്റുന്നതില്‍ ഇരുവരും ഏറെക്കുറെ സമാനരാണെന്ന് കാണാം.

Story first published: Thursday, October 4, 2018, 12:33 [IST]
Other articles published on Oct 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+