Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോയെ ബയേണ്‍ വാങ്ങില്ലെന്ന് മുന്‍ കോച്ച്, കാരണം അറിഞ്ഞാല്‍ ഞെട്ടും

മ്യൂണിക്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം ശക്തം. റയല്‍മാഡ്രിഡ് വിടാനൊരുങ്ങുന്നത് സ്‌പെയ്‌നില്‍ താരത്തിനെതിരെ നികുതി വകുപ്പിന്റെ കടുത്ത നിലപാടുകളാണ്. റയലുമായി പുതിയ കരാറിന് തയ്യാറായിട്ടില്ല ക്രിസ്റ്റ്യാനോ ഇതുവരെ.

ബയേണിലേക്കെന്ന വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ ഇതൊരിക്കലും നടക്കില്ലെന്ന് തറപ്പിച്ച് പറയുന്നു ഓട്മര്‍ ഹിറ്റ്‌സ്ഫീല്‍ഡ്. കാരണം മറ്റൊന്നുമല്ല ക്രിസ്റ്റ്യാനോയുടെ ഭീമന്‍ ശമ്പളം തന്നെ. ക്രിസ്റ്റ്യാനോ വരുമ്പോള്‍ ബയേണിലെ വേതന വ്യവസ്ഥകള്‍ അപ്പാടെ മാറ്റേണ്ടി വരും. അല്ലാത്ത പക്ഷം അത് ടീമിനുള്ളില്‍ അസ്വസ്ഥത പടര്‍ത്തും.

വേതനത്തില്‍ വലിയ അന്തരം വരുന്നത് കളിക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കളിക്കാരുടെ ഏജന്റുമാര്‍ പുതിയ വേതന വ്യവസ്ഥകള്‍ക്കായി ബയേണ്‍ മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാഴ്ത്തും. ബയോണ്‍ പ്രസിഡന്റ് ഉലി ഹോയ്‌നെസ് തത്കാലം അത്തരമൊരു സാഹസത്തിന് തയ്യാറാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഹിറ്റ്‌സ്ഫീല്‍ഡ്.

xronaldo

ആഴ്‌സണലില്‍ നിന്ന് അലക്‌സിസ് സാഞ്ചസിനെ സ്വന്തമാക്കാനുള്ള നീക്കത്തെയും ഹിറ്റ്‌സ്ഫീല്‍ഡ് വിമര്‍ശിച്ചു. റോബന്‍, റിബറി, തിയാഗോ, ലെവന്‍ഡോസ്‌കി, മുള്ളര്‍ എന്നിങ്ങനെ ഏറ്റവും മികച്ച അറ്റാക്കേഴ്‌സ് ടീമിലുണ്ട്. ഇനിയെന്തിനാണ് മറ്റൊരു അറ്റാക്കര്‍. ഇത് ടീമിന്റെ ഘടനയെ ബാധിക്കും. പണം അനാവശ്യമായി ചെലവഴിക്കലാകും ഇത്-ഹിറ്റ്‌സ്ഫീല്‍ഡ്.

Story first published: Wednesday, July 5, 2017, 10:24 [IST]
Other articles published on Jul 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+