Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാറില്‍കുരുങ്ങി വെസ്റ്റ്ഹാം; ജയത്തോടെ അഞ്ചാംസ്ഥാനത്തേക്ക് കുതിച്ച് ഷെഫീല്‍ഡ്

ലണ്ടന്‍: പുതിയ പരിശീലകന്‍ ഡേവിഡ് മോയസിന് കീഴില്‍ മെച്ചപ്പെട്ട കളി കാഴ്ചവെച്ചിട്ടും വാറില്‍ കുരുങ്ങിയ വെസ്റ്റ്ഹാമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വി. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ്ഹാം തോല്‍വി സമ്മതിച്ചത്. ജയത്തോടെ ഷെഫീല്‍ഡ് അഞ്ചാംസ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 22 കളിയില്‍ 32 പോയന്റുമായി ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്നു. അതേസമയം, 21 കളിയില്‍ നിന്നും 22 പോയന്റുമായി വെസ്റ്റ്ഹാം 16-ാം സ്ഥാനത്താണ്.

ഒലി മക്ബ്രുണി 53-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ഷെഫീല്‍ഡ് ജയിച്ചുകയറിയത്. അവസാന മിനിറ്റില്‍ വെസ്റ്റ്ഹാം ഗോള്‍ തിരിച്ചെടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ തള്ളുകയായിരുന്നു. റോബര്‍ട്ട് സ്‌നോഡ്ഗ്രസ്സിന്റെ ഗോളില്‍ സമനില നേടിയെന്ന സന്തോഷത്തില്‍ വെസ്റ്റ്ഹാം ആഘോഷപ്രകടനം ആരംഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഡിക്ലെന്‍ റൈസ് പന്ത് കൈകൊണ്ട് തൊട്ടിരുന്നതായി വ്യക്തമായി.

sheffieldunitedvswestham

ഷെഫീല്‍ഡീന്റെ മൈതാനത്ത് വെസ്റ്റ്ഹാം മികച്ച കളിയാണ് കെട്ടഴിച്ചത്. സീസണില്‍ നിലവാരമുള്ള പ്രകടനം നടത്തുന്ന ഷെഫീല്‍ഡിനെതിരെ വെസ്റ്റ്ഹാം സമനില അര്‍ഹിച്ചിരുന്നു. എന്നാല്‍, അവസാന മിനിറ്റിലെ വാര്‍ ടീമിന് തിരിച്ചടിയായി. അവസാന മൂന്നു കളികളും തോറ്റ വെസ്റ്റ്ഹാം തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ലീഗ് രണ്ടാംപകുതിയിലേക്ക് കടന്നതോടെ ഇനിയുള്ള മത്സരങ്ങളില്‍ മികവുകാട്ടാതെ ടീമിന് ലീഗില്‍ നിലനില്‍ക്കാന്‍ കഴിയില്ല.

Story first published: Saturday, January 11, 2020, 14:42 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+