Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോള്‍ ഇനി ഷെയ്ന്‍ ലോങ്ങിന്റെ പേരില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ഷെയ്ന്‍ ലോങ്. സതാംപ്ടണ്‍ താരമായ ലോങ് കഴിഞ്ഞദിവസം വാറ്റ്‌ഫോര്‍ഡിനെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 7.69 സെക്കന്റിലാണ് ഗോള്‍ നേടിയത്. മത്സരംതുടങ്ങി കണ്ണടച്ച് തുറക്കുംമുന്‍പേ ലോങ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. വാറ്റ്‌ഫോര്‍ഡിന്റെ പ്രതിരോധപ്പിഴവാണ് ലോങ്ങിന്റെ ചരിത്രനേട്ടത്തിന് തുണയായത്.

shane-long

നേരത്തെ ടോട്ടനം താരം ബ്രാഡ്‌ഫോര്‍ഡ് 2000ത്തില്‍ നേടിയ 9.9 സെക്കന്റിലെ ഗോള്‍ ഇതോടെ പഴങ്കഥയായി. കിക്കോഫിനവസരം ലഭിച്ച വാറ്റ്‌ഫോര്‍ഡ് സ്‌ട്രൈക്കര്‍ പന്ത് നേരിട്ട് നല്‍കിയത് പ്രതിരോധതാരം ക്രെയ്ഗ് കാത്ത്കാര്‍ട്ടിനാണ്. ക്രെയ്ഗ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ത്തിയടിച്ചെങ്കിലും ബ്ലോക്ക് ചെയ്ത ലോങ് തൊട്ടുമുന്‍പിലുള്ള ഗോള്‍കീപ്പറുടെ മുകളിലൂടെ വലയിലേക്ക് കോരിയിട്ടപ്പോള്‍ ചരിത്രം പിറന്നു.

ഇത് റെക്കോര്‍ഡ് ആയിരുന്നോ എന്നാണ് മത്സരശേഷം ലോങ് ചോദിച്ചത്. കിക്കോഫ് മുതല്‍ എതിര്‍നിരയില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അത് ലക്ഷ്യം കണ്ടതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അതേസമയം, ആദ്യ മിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ നേടിയ ടീം അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ മത്സരം സമനിലയിലായി. വാറ്റ് ഫോര്‍ഡിനായി 90-ാം മിനിറ്റില്‍ ആന്ദ്രെ ഗ്രേ ആണ് സമനിലഗോള്‍ നേടിയത്.

Story first published: Wednesday, April 24, 2019, 17:11 [IST]
Other articles published on Apr 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+