Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷക്കീര വീണ്ടും വരുന്നു; ഇത്തവണ ലാ ലാ ലാ..

ലണ്ടന്‍: വാക്ക വാക്ക പാടിനോക്കാത്ത ഒരു ഫുട്‌ബോള്‍ പ്രേമിയുണ്ടോ. ഒരിക്കലെങ്കിലും അതിനൊപ്പം ചുവടുവെക്കാത്ത ഒരു കാല്‍പന്ത് കളിക്കാരനുണ്ടോ. ലോകകപ്പ് തീം സോംഗുകളിലെ സൂപ്പര്‍ ഹിറ്റായ വാക്ക വാക്കയ്ക്ക് ശേഷം ഷക്കീര വീണ്ടും വരുന്നു. ലാ ലാ ലാ .. എന്ന ഗാനമാണ് 2014 ലോകകപ്പിനായി ഷക്കീര പാടുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന പാട്ടുകാരികളില്‍ ഒരാളായ കൊളംബിയക്കാരിയായ ഷക്കീര. 37 കാരിയായ ഷക്കീര തന്നെയാണ് ബ്രസീല്‍ ലോകകപ്പിന് വേണ്ടിയുള്ള ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ബ്രസീല്‍ ലോകകപ്പിന് വേണ്ടിയുള്ള ഔദ്യോഗിക ഗാനം ലണ്ടനിലാണ് പുറത്തിറക്കിയത്.

shakira

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ഫുട്‌ബോള്‍ ലോകകപ്പിനെ ഇളക്കി മറിച്ച വാക്ക വാക്കയെ കടത്തിവെട്ടുന്ന മറ്റൊരു ഹിറ്റാണ് ആരാധകര്‍ ലാ ലാ ലായിലൂടെ കാത്തിരിക്കുന്നത്. ഷക്കീരയുടെ ഡെയര്‍ എന്ന ബ്രസീലിയന്‍ പാട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാകുന്നത്.

90 കളിലെ ലാറ്റിനമേരിക്കന്‍ സംഗീതത്തില്‍ പുതുവഴികളുമായെത്തിയാണ് ഷക്കീര പ്രശസ്തയായത്. ഏറ്റവും അധികം ആല്‍ബങ്ങള്‍ വിറ്റഴിക്കപ്പെടുന്ന കൊളംബിയന്‍ ഗായികയാണ് ഷക്കീര. ഹിപ്‌സ് ഡോണ്ട് ലൈ, വെന്‍എവര്‍, വേര്‍എവര്‍, ബ്യൂട്ടിഫുല്‍ ലയര്‍, ഷീ വൂള്‍ഫ് തുടങ്ങിയവയാണ് ഷക്കീരയുടെ പ്രശസ്തമായ ആല്‍ബങ്ങളില്‍ ചിലത്.

Story first published: Monday, March 24, 2014, 12:29 [IST]
Other articles published on Mar 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+