For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പകരമിറങ്ങിയ സുവാരസും ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ സുവാരസും ഗോളടിച്ചു, ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം!

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം, സെവിയ്യക്ക് ത്രില്ലര്‍ ജയം ! എവേ മാച്ചില്‍ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എയ്ബറിനെ തകര്‍ത്തപ്പോള്‍ ലീഗില്‍ ബാഴ്‌സക്കും റയലിനും ഭീഷണി ഉയര്‍ത്തുന്ന സെവിയ്യക്ക എവേ മാച്ചില്‍ ഒസാസുനയെ 4-3ന് കീഴടക്കി. ഏഴ് ഗോളുകള്‍ പിറന്ന ഈ മത്സരം അത്യന്തം ആവേശകരമായിരുന്നു.

എയ്ബറിനെതിരെ ബാഴ്‌സലോണ ഡെനിസ് സുവാരസിന്റെ ഗോളില്‍ മുന്നിട്ട് നിന്നു. മുപ്പത്തൊന്നാം മിനുട്ടിലായിരുന്നു ഈ ഗോള്‍. സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ് പരുക്കേറ്റ് കളം വിട്ടതിനെ തുടര്‍ന്നായിരുന്നു ഡെനിസ് സുവാരസ് ഇറങ്ങിയത്. ഇരുപത് വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഗോളില്‍ ഡെനിസ് സുവാരസ് പകരക്കാരന്റെ റോള്‍ ഗംഭീരമാക്കി. അമ്പതാം മിനുട്ടില്‍ ലയണല്‍ മെസിയും അറുപത്തെട്ടാം മിനുട്ടില്‍ ലൂയിസ് സുവാരസും ഇഞ്ചുറി ടൈമില്‍ നെയ്മറും ബാഴ്‌സക്കായി സ്‌കോര്‍ ചെയ്തു.

sevilla

2014 ല്‍ ലാ ലിഗയിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ട എയ്ബറിന് ഇതുവരെ ബാഴ്‌സക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ പതിനാറ് ഗോളുകളാണ് ബാഴ്‌സ എയ്ബറിനെതിരെ അടിച്ച് കൂട്ടിയത്. 3-0, 2-0, 3-1, 4-0, 4-0 എന്നിങ്ങനെയാണ് അവസാന അഞ്ച് മത്സരങ്ങളിലെ ഗോള്‍ നില. ഒരു ഗോള്‍ മാത്രമാണ് എയ്ബറിന് തിരിച്ചടിക്കാന്‍ സാധിച്ചത്.

സെവിയ്യ ഒസാസുനക്കെതിരെ പതിനഞ്ചാം മിനുട്ടില്‍ പിറകില്‍ പോയതിന് ശേഷമാണ് തിരിച്ചുവരവ് നടത്തുന്നത്. നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഇബോറയുടെ സമനില ഗോള്‍. ആദ്യ പകുതി 1-1. രണ്ടാം പകുതിയില്‍ ഇബോറയുടെ സെല്‍ഫ് ഗോളില്‍ ഒസാസുന 2-1. രണ്ട് മിനുട്ടിനുളളില്‍ ഇബോറ പ്രായശ്ചിത്തം ചെയ്തതോടെ സ്‌കോര്‍ 2-2. എണ്‍പതാം മിനുട്ടില്‍ വാസ്‌ക്വുസും ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ടില്‍ സറാബിയയും ഗോളടിച്ചതോടെ സെവിയ്യ 4-2ന് മുന്നില്‍. ഇഞ്ചുറി ടൈമിലെ തൊട്ടടുത്ത മിനുട്ടില്‍ കൊഡ്രോയിലൂടെ ഒസാസുന ഗോള്‍ മടക്കി. സ്‌കോര്‍ 4-3.

ഗോള്‍ നില

ഒസാസുന 3-4 സെവിയ്യ

എയ്ബര്‍ 0-4 ബാഴ്‌സലോണ

അത്‌ലറ്റിക്കോ ബില്‍ബാവോ 2-2 അത്‌ലറ്റിക്കോ മാഡ്രിഡ്

റയല്‍ ബെറ്റിസ് 0-0 ഗിജോണ്‍

സോസിഡാഡ് 1-0 സെല്‍റ്റവിഗോ

പോയിന്റ് നില

റയല്‍ മാഡ്രിഡ് 43

സെവിയ്യ 42

ബാഴ്‌സലോണ 41

അ. മാഡ്രിഡ് 35

വിയ്യാറയല്‍ 31

Story first published: Monday, January 23, 2017, 10:23 [IST]
Other articles published on Jan 23, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+