Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന്റെ കിരീട സ്വപ്‌നങ്ങള്‍ക്ക് ഭീഷണി ബാഴ്‌സലോണയല്ല, ആ ടീം വേറെ ലെവലാണ് !

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡിന്റെ പോയിന്റിനൊപ്പമെത്തി സെവിയ്യ. റയല്‍ ബെറ്റിസിന്റെ തട്ടകത്തില്‍ 1-2ന് ജയിച്ചാണ് സെവിയ്യ ബാഴ്‌സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലാലിഗ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് സെവിയ്യ ജയം പിടിച്ചെടുത്തത്. മുപ്പത്താറാം മിനുട്ടില്‍ ഡുര്‍മിസിയുടെ ഗോളില്‍ റയല്‍ ബെറ്റിസ് ലീഡെടുത്തു. അമ്പത്താറാം മിനുട്ടില്‍ മെര്‍കാഡോയിലൂടെ സെവിയ്യ തിരിച്ചടിച്ചു. എഴുപത്താറാം മിനുട്ടില്‍ ഇബോറയിലൂടെ സെവിയ്യ ജയം സ്വന്തമാക്കി.

realmadridteam

റയല്‍ മാഡ്രിഡ് 22 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി ടോപ് പൊസിഷനില്‍ നില്‍ക്കുമ്പോള്‍ സെവിയ്യക്കും 52 പോയിന്റാണ്. എന്നാല്‍ റയലിനേക്കാള്‍ രണ്ട് മത്സരം അധികം കളിച്ചുവെന്ന ന്യൂനത സെവിയ്യക്കുണ്ട്. ബാഴ്‌സലോണ 23 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റുമായി മൂന്നാംസ്ഥാനത്ത്. 23 മത്സരങ്ങളില്‍ 45 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് നാലാം സ്ഥാനത്ത്.

ഗോള്‍ നില

അലാവ്‌സ് 2-1 വലന്‍സിയ

റയല്‍ ബെറ്റിസ് 1-2 സെവിയ്യ

ലെഗാനെസ് 4-0 ഡിപ്പോര്‍ട്ടീവോ ല കൊരുന

എയ്ബര്‍ 3-0 മലാഗ

Story first published: Sunday, February 26, 2017, 12:12 [IST]
Other articles published on Feb 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+