Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാപോളിക്ക് ഏറ്റവും വലിയ ജയം, ഹാംസിക്ക് വൈകാതെ മറഡോണയെ തോല്‍പ്പിക്കും !!

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ നാപോളിക്ക് എക്കാലത്തേയും വലിയ ജയം. ബൊളോഗ്നയുടെ തട്ടകത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് നാപോളി ജയിച്ചത്. മാറെക് ഹാംസിക്കും ഡ്രൈസ് മെര്‍ട്ടെന്‍സും ഹാട്രിക്ക് നേടിയതാണ് നാപോളിക്ക് ഗംഭീര ജയമൊരുക്കിയത്. ലോറെന്‍സോ ഇന്‍സൈനാണ് മറ്റൊരു സ്‌കോറര്‍. മത്സരത്തില്‍ രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. നാപോളിയുടെ കാലെയോണും ബൊളോഗ്നയുടെ മാസിനയും. ആദ്യപകുതിയില്‍ ആറ് മിനുട്ടിനിടെയാണ് ഈ പുറത്താകലുകള്‍.

ആദ്യ പകുതിയില്‍ 4-1ന് നാപോളി മുന്നിലായിരുന്നു. ഹാംസിക് (4, 70, 74) ഇരുപകുതികളിലുമായി ഹാട്രിക്ക് തികച്ചു. മെര്‍ട്ടെന്‍സ് ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ നേടി. തൊണ്ണൂറാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തീകരണവും. ആറാം മിനുട്ടില്‍ ഇന്‍സൈന്‍ ലീഡ് ഗോള്‍ നേടി. മുപ്പത്താറാം മിനുട്ടില്‍ ആതിഥേയര്‍ അവരുടെ ഏക ഗോളടിച്ചു.

napoli

നാപോളിക്കായി 109 ഗോളുകള്‍ പൂര്‍ത്തിയാക്കി ഹാംസിക് ക്ലബ്ബിന്റെ ആള്‍ ടൈം സ്‌കോറിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തി. 115 ഗോളുകള്‍ നേടിയ ഇതിഹാസം ഡിയഗോ മറഡോണയുടെ റെക്കോര്‍ഡാണ് ഹാംസിക് മുന്നിലുള്ളത്.

ലീഗില്‍ 23 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്തേക്ക് കയറി.

ഗോള്‍ നില

ബൊളോഗ്ന 1-4 നാപോളി

Story first published: Sunday, February 5, 2017, 13:41 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+