For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പഞ്ചാബിനെ കീഴടക്കി സര്‍വീസസ് സന്തോഷ് ട്രോഫി ജേതാക്കള്‍

സര്‍വീസസ് സന്തോഷ് ട്രോഫി ജേതാക്കള്‍ | Oneindia Malayalam

ലുധിയാന: ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സര്‍വീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. സന്തോഷ് ട്രോഫിയില്‍ ആറാം കിരീടമാണ് സര്‍വീസസ് സ്വന്തമാക്കിയത്. ഗോള്‍ രഹതിമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 61-ാം മിനിറ്റില്‍ ബികാശ് താപ്പ സര്‍വീസസിന്റെ വിജയഗോള്‍ നേടി.

ഇരുടീമുകളും ഒട്ടേറെ ഗോളവസരങ്ങള്‍ ഉണ്ടാക്കിയെടുത്തെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഗോള്‍ വീണശേഷം പഞ്ചാബ് സമനിലക്കായി പൊരുതിക്കളിച്ചു. ഗ്രൂപ്പ് എ ചാമ്പ്യന്മാര്‍ കൂടി ആയിരുന്ന സര്‍വീസസ് കര്‍ണാടകയെ മറികടന്നായിരുന്നു ഫൈനലിലെത്തിയത്. സെമിയില്‍ ഗോവയെ തോല്‍പ്പിച്ചാണ് പഞ്ചാബ് കലാശക്കളിക്ക് അര്‍ഹരായത്.

santhoshtrophy

2014-15 സീസണിലെ തോല്‍വിക്ക് മധുരമായി പകരംവീട്ടാനുള്ള അവസരമാണ് പഞ്ചാബ് നഷ്ടമാക്കിയത്. അന്നും പഞ്ചാബും സര്‍വീസസും തമ്മിലായിരുന്നു ഫൈനല്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സര്‍വീസസ് വിജയിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ അഞ്ചുതവണ സര്‍വീസസ് റണ്ണറപ്പായി.

Story first published: Monday, April 22, 2019, 9:06 [IST]
Other articles published on Apr 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+