Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ വീണ്ടും വിജയവീഥിയില്‍, രക്ഷക്കെത്തിയത് നായന്‍ സെര്‍ജിയോ റാമോസ് !

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെര്‍ജിയോ റാമോസിന്റെ ഡബിളില്‍ റയല്‍മാഡ്രിഡിന് ജയം. മലാഗയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിനദിന്‍ സിദാന്റെ വെള്ളപ്പട വീഴ്ത്തിയത്. ഹോംഗ്രൗണ്ടില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍മാര്‍ ഗോളടിക്കാതെ അറച്ചു നിന്നപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ റോമസ് രക്ഷക്കെത്തുകയായിരുന്നു. 35, 43 മിനുട്ടുകളിലായിരുന്നു സ്പാനിഷ് ഡിഫന്‍ഡറുടെ സ്‌കോറിംഗ്. രണ്ടാം പകുതിയില്‍ മലാഗക്ക് വേണ്ടി അനോര്‍ അകോസ്റ്റ ഗോള്‍ മടക്കി. അറുപത്തിമൂന്നാം മിനുട്ടിലായിരുന്നു ഇത്.

തുടരെ രണ്ട് തോല്‍വിക്ക് ശേഷമാണ് റയല്‍ വിജയവീഥിയില്‍ തിരിച്ചെത്തുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സിമയും സുവര്‍ണാവസരങ്ങള്‍ പാഴാക്കിയപ്പോള്‍ മലാഗ താരം ചോറി കാസ്‌ട്രോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അവസാന എട്ട് മത്സരത്തിലും ജയിച്ചിട്ടില്ലാത്ത സന്ദര്‍ശക ടീം റയലിനെതിരെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

sergioramos

ലൂക മോഡ്രിചിന്റെ കോര്‍ണര്‍ ബോളിന് തല വെച്ചാണ് റാമോസ് സ്വതസിദ്ധ ശൈലിയില്‍ സ്‌കോര്‍ ചെയ്തത്. രണ്ടാമത്തെ ഗോള്‍ ടോണി ക്രൂസിന്റെ പാസില്‍ ബോക്‌സിനുള്ളിലേക്ക് ഉരസി വന്നായിരുന്നു റാമോസിന്റെ ഫിനിഷിംഗ്. അവസാന മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി വിഫലമായിരുന്നു. തുടരെ നാല്‍പത് അപരാജിത മത്സരരങ്ങള്‍ക്ക് ശേഷം തുടരെരണ്ട് തോല്‍വികളേറ്റത് റയല്‍ കോച്ച് സിനദിന്‍ സിദാനെ വിഷമവൃത്തത്തിലാക്കിയിരുന്നു. എന്നാല്‍, ജയം റയലിന് തിരിച്ചുവരവിനുള്ള ഊര്‍ജസ്വലത നല്‍കും.

ലീഗ് ടേബിളില്‍ റയല്‍മാഡ്രിഡ് പതിനെട്ട് മത്സരങ്ങളില്‍ നാല്‍പ്പത്തിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പത്തൊമ്പത് മത്സരങ്ങളില്‍ 21 പോയിന്റുമായി മലാഗ പതിമൂന്നാം സ്ഥാനത്താണ്.

ഗോള്‍ നില

റയല്‍മാഡ്രിഡ് 2-1 മലാഗ

എസ്പാനിയോള്‍ 3-1 ഗ്രനഡ

അലാവ്‌സ് 2-2 ലെഗാനെസ്

Story first published: Sunday, January 22, 2017, 9:17 [IST]
Other articles published on Jan 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+