റാമോസിന്റെ നാടകീയ ഹെഡര്‍ ഗോളില്‍ റയല്‍ അപരാജിതര്‍, മെസി ഡബിളില്‍ ബാഴ്‌സക്കും മികച്ച ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഡിപ്പോര്‍ട്ടീവോ ല കൊരുനക്കെതിരെ ജയം പൊരുതിയെടുത്ത റയല്‍മാഡ്രിഡ് പുതിയ ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കി. അപരാജിതരായി മുപ്പത്തഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സിദാന്റെ റയല്‍മാഡ്രിഡ് ടീം. അവസാന ആറ് മിനുട്ടില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ 3-2ന് ആവേശകരമായ ജയം സ്വന്തമാക്കിയത്. അമ്പതാം മിനുട്ടില്‍ മൊറാട്ടയുടെ ഗോളില്‍ ലീഡെടുത്ത റയല്‍ 63,65 മിനുട്ടുകളില്‍ ജോസെലു നേടിയ ഡബിള്‍ ഗോളുകളില്‍ 1-2ന് പിറകിലായി.
ക്രിസ്റ്റ്യാനോയെ കൂടാതെ ഇറങ്ങിയ റയലിന് തിരിച്ചുവരവ് ദുഷ്‌കരമായി. എന്നാല്‍, എണ്‍പത്തിനാലാം മിനുട്ടില്‍ മരിയാനോ ഡയസ് തന്റെ കന്നി ലാ ലിഗ ഗോളില്‍ റയലിന് സമനില നല്‍കി (2-2). ഇഞ്ചുറി ടൈമില്‍ സെര്‍ജിയോ റാമോസിന്റെ പതിവ് ശൈലിയിലുള്ള ഡ്രമാറ്റിക് ഹെഡര്‍ ഗോള്‍ ! റയലിന് ആവേശകരമായ ജയം.

15 മത്സരങ്ങളില്‍ 37 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഒസാസുനയെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് വീഴ്ത്തിയ ബാഴ്‌സലോണ 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മെസി ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ബാഴ്‌സയുടെ ഒരു ഗോള്‍ സുവാരസിന്റെ വകയായിരുന്നു.
ഗോള്‍ നില
ഒസാസുന 0-3 ബാഴ്‌സലോണ
റയല്‍മാഡ്രിഡ് 3-2 ഡിപ്പോര്‍ട്ടിവോ ല കൊരുന
റയല്‍ സോസിഡാഡ് 3-2 വലന്‍ഷ്യ
ലാസ് പാമസ് 1-1 ലെഗാനെസ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications