Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന സൂപ്പര്‍താരം അഗ്യൂറോയെ വിടാതെ മാഞ്ചസ്റ്റര്‍ സിറ്റി; കരാര്‍ ദീര്‍ഘിപ്പിച്ചു

ലണ്ടന്‍: അര്‍ജന്റീനയുടെ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ ക്ലബ്ബുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു. 2011 മുതല്‍ ടീമിനൊപ്പമുള്ള താരം ഒരു വര്‍ഷത്തേക്കുകൂടിയാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്നും ക്ലബ്ബില്‍ എത്തിയശേഷം 204 ഗോളുകള്‍ നേടിയ അഗ്യൂറോയാണ് ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍. ഇതിനകം തന്നെ മൂന്നു പ്രീമിയര്‍ ലീഗ് കിരീടങ്ങളും സിറ്റിക്കൊപ്പം അഗ്യൂറോയ്ക്ക് നേടാന്‍ കഴിഞ്ഞു.

കരാര്‍ ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതില്‍ സന്തോഷവാനാണെന്ന് മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞു. 10 വര്‍ഷം ക്ലബ്ബില്‍ തുടരുകയാണ് ലക്ഷ്യം. തന്റെ ലക്ഷ്യത്തിലെത്തുമെന്നുതന്നെയാണ് വിശ്വാസം. ഇതുതന്നെയാണ് കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള പ്രധാന കാരണമെന്നും താരം പറഞ്ഞു. പുതിയ സീസണില്‍ ഇതുവരെയായി അഞ്ചു മത്സരങ്ങളില്‍ നിന്നും മൂന്നു ഗോളുകള്‍ അഗ്യൂറോ നേടിയിട്ടുണ്ട്.

sergioageuro

തന്റെ കരിയര്‍ അവസാനിപ്പിക്കുക താന്‍ വളര്‍ന്നു വലുതായ അര്‍ജന്റീനന്‍ ക്ലബ്ബ് ഇന്റിപെന്റിന്‍ന്റിയില്‍ ആിരിക്കുമെന്ന് അഗ്യൂറോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, കരാര്‍ ദീര്‍ഘിപ്പിക്കുകയും 2021 വരെ സിറ്റിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെ മാതൃരാജ്യത്തേക്ക് മടങ്ങുന്നത് താരം നീട്ടിവെച്ചിരിക്കുകയാണ്. കെവില്‍ ഡി ബ്രുയിന്‍, ഫെര്‍ണാഡീന്യോ, ഡേവിഡ് സില്‍വ, നിക്കൊളാസ് ഒട്ടമെന്റി, എന്‍ഡേഴ്‌സണ്‍ തുടങ്ങിയവരും സിറ്റിയുമായുള്ള കരാര്‍ അടത്തിടെ ദീര്‍ഘിപ്പിച്ചിരുന്നു.

Story first published: Saturday, September 22, 2018, 9:27 [IST]
Other articles published on Sep 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+