Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് തൊട്ടുമുന്‍പ് സിറ്റിക്ക് കനത്ത തിരിച്ചടിയായി പ്രമുഖതാരം പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നടക്കാനിരിക്കെ സിറ്റിക്ക് തിരിച്ചടിയായി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ പുറത്ത്. പരിക്കേറ്റ താരത്തിന് ഡിസംബര്‍ 7-ാം തീയതി നടക്കാനിരിക്കുന്ന മത്സരത്തില്‍ കളിക്കാനാകില്ലെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. ന്യൂകാസിലിനെതിരെ 2-2ന് സമനിലയിലായത് സിറ്റിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കളിക്കാരുടെ പരിക്കും ടീമിനെ സമ്മദ്ദത്തിലാക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ ഇത്തവണ മികവിലേക്കുയരാന്‍ കഴിയാത്ത സിറ്റി ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായി ഏറെ പിറകിലാണ്. തുടര്‍ജയങ്ങളിലൂടെ മാത്രമേ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ. ചൊവ്വാഴ്ച ബേണ്‍ലിക്കും ശനിയാഴ്ച യുണൈറ്റഡിനും എതിരെ അഗ്യൂറോയ്ക്ക് കളിക്കാനാകില്ലെന്നത് പരിശീലകനെ സംബന്ധിച്ച് തലവേദനയാണ്. ഗബ്രിയേല്‍ ജീസസ് ആയിരിക്കും പകരക്കാരനാകുക.

Sergio Aguero ruled out against Manchester United due to injury

അഗ്യൂറോയാണ് സീസണില്‍ സിറ്റിയുടെ ടോപ് സ്‌കോറര്‍. 9 ഗോള്‍ നേടിയ താരത്തിന്റെ അഭാവം സിറ്റിയുടെ മുന്നേറ്റനിരയിലും നിഴലിക്കും. പ്രതിരോധത്തിലെ ചോര്‍ച്ചയും സിറ്റിക്ക് കഴിഞ്ഞ മത്സരങ്ങളില്‍ വിനയായിരുന്നു. ഒട്ടമെന്‍ഡിയേയും ജോണ്‍ സ്‌റ്റോണിനേയും ഒരുമിച്ച് കളിപ്പിക്കാന്‍ പരിശീലകന്‍ തയ്യാറാകുന്നില്ല. ഫെര്‍ണാഡീന്യോയ്ക്കാണ് സിറ്റിയുടെ പ്രതിരോധ ചുമതല നല്‍കിയിട്ടുള്ളത്.

Story first published: Tuesday, December 3, 2019, 9:37 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+