Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെനഗല്‍ ക്വാര്‍ട്ടറിലെത്തി, ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറുടെ ടീം വിയര്‍ക്കുന്നു!!

ലെബ്രെവെലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് കോംഗോക്കെതിരെ രണ്ട് തവണ പിറകില്‍ നിന്ന ശേഷം ഐവറികോസ്റ്റ് സമനില പൊരുതിയെടുത്തു. ഇതോടെ ഗ്രൂപ്പ് സിയില്‍ നിന്ന് ഐവറികോസ്റ്റ് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. അതേ സമയം ഗ്രൂപ്പ് ബിയില്‍ സിബാബ് വെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സെനഗല്‍ നാഷന്‍സ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി.

അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന ടുണീഷ്യയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായാണ് സെനഗല്‍ അടുത്ത റൗണ്ട് എളുപ്പമാക്കിയതെങ്കില്‍ ടുണീഷ്യ ഓരോ ജയവും സമനിലയുമായി മൂന്ന് പോയിന്റുമായി നില മെച്ചപ്പെടുത്തി. ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയ റിയാദ് മെഹ്‌റസിന്റെ അള്‍ജീരിയ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി പുറത്താകല്‍ ഭീഷണിയിലും. സിംബാബ് വെക്കെതിരെ സെനഗല്‍ ഒമ്പതാം മിനുട്ടില്‍ ലീഡെടുത്തു.

senegalfc

ലിവര്‍പുള്‍ ഫോര്‍വേഡ് സാദിയോ മാനെയാണ് സ്‌കോര്‍ ചെയ്തത്. പതിമൂന്നാം മിനുട്ടില്‍ സെയ്വെറ്റിലൂടെ ലീഡ് ഇരട്ടിയാക്കി. ടൂര്‍ണമെന്റില്‍ മാനെയുടെ രണ്ടാം ഗോളാണിത്. ലാസിയോ താരം കീറ്റ ബാല്‍ഡെയുടെ താഴ്ന്നുള്ള ക്രോസ് ബോള്‍ പിടിച്ചെടുത്ത് മാനെ ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ നേടി. ഇരുപത് വാര അകലെ നിന്നുള്ള ഫ്രീകിക്കിലൂടെയാണ് ഹെന്റി സെയ് വെറ്റിന്റെ ഗോള്‍.

അള്‍ജീരിയ-ടുണീഷ്യ മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം. അമ്പതാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ ടുണീഷ്യ മുന്നിലെത്തി. പതിനാറ് മിനുട്ടുകള്‍ക്ക് ശേഷം സ്ലിറ്റിയിലൂടെ രണ്ടാം ഗോള്‍. ഇഞ്ചുറി ടൈമില്‍ ഹാനി അള്‍ജീരിയയുടെ പരാജയഭാരം കുറച്ചു.

ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ കോംഗോ ഒമ്പതാം മിനുട്ടില്‍ കെബാനോയുടെ ഗോളില്‍ ലീഡെടുത്തു. ഇരുപത്താറാം മിനുട്ടില്‍ ബോണിയിലൂടെ ഐവറി സമനിലയെടുത്തു. രണ്ട് മിനുട്ടിനുള്ളില്‍ കബനാഗയിലൂടെ കോംഗോ മുന്നിലെത്തി. രണ്ടാം പകുതിയില്‍ സെറെയിലൂടെ ഐവറി സമനില പൊരുതിയെടുത്തു.

ഗോള്‍ നില

ഐവറി കോസ്റ്റ് 2-2 ഡി ആര്‍ കോംഗോ

സെനഗല്‍ 2-0 സിംബാബ്‌വെ

ടുണീഷ്യ 2-1 അള്‍ജീരിയ

Story first published: Saturday, January 21, 2017, 9:01 [IST]
Other articles published on Jan 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+