Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ രണ്ട് ഗോളടിച്ചപ്പോള്‍ അള്‍ജീരിയ രക്ഷപ്പെട്ടു, ആദ്യ ജയം സെനഗലിന്!

ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലെ ആദ്യ ജയം സെനഗലിന്. ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ മൂന്നും സമനിലയായിരുന്നു. ഗ്രൂപ്പ് എയില്‍ ഗാബോണ്‍ - ഗിനിയ-ബിസോ, ബുര്‍കിന ഫാസോ-കാമറൂണ്‍, ഗ്രൂപ്പ് ബിയില്‍ അള്‍ജീരിയ-സിംബാബ്വെ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ സെനഗല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രൂപ്പ് ബിയില്‍ ടുണീഷ്യയെ കീഴടക്കി.

സാദിയോ മാനെയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ സെനഗല്‍ മുപ്പതാം മിനുട്ടില്‍ കാര എംബോജിയുടെ ഗോളില്‍ ജയം ഉറപ്പാക്കി. ആദ്യ രണ്ട് മിനുട്ടുകളില്‍ ടൂണീഷ്യക്ക് ലീഡെടുക്കാനുള്ള സുവര്‍ണാവസരമുണ്ടായിരുന്നു. അത് ഫലം കണ്ടില്ല. ഇടക്ക് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റി സെനഗല്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

mane

മത്സരത്തിലുടനീളം ടുണീഷ്യക്ക് മേധാവിത്വമുണ്ടായിരുന്നു. നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചു. യൂസെഫ് മസ്‌കാനി ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ക്ലോസ് ഹെഡര്‍ പുറത്തേക്ക് കളഞ്ഞു. രണ്ടാം പകുതിയില്‍ അബ്ദുല്ല ഡിയാലോയുടെ ചാന്‍സ് ഗോളായെന്ന് കരുതി. നേരെ ഗോളിയുടെ കൈകളിലേക്ക് അടിച്ചു കൊടുത്ത് ഡിയാലോ അവസരം തുലച്ചു.

അള്‍ജീരിയ-സിംബാബ്വെ മത്സരത്തില്‍ നാല് ഗോളുകള്‍ പിറന്നു. ആദ്യ ഗോള്‍ നേടിയത് ലെസ്റ്റര്‍ സിറ്റി താരവും ആഫ്രിക്കന്‍ ഫുട്‌ബോളറുമായ മെഹ്‌റസ്. പന്ത്രണ്ടാം മിനുട്ടില്‍. പതിനേഴാം മിനുട്ടിലും ഇരുപത്തൊമ്പതാം മിനുട്ടിലെ പെനാല്‍റ്റി ഗോളിലും സിംബാബ്വെ 2-1ന് മുന്നില്‍ കയറി. എണ്‍പത്തിരണ്ടാം മിനുട്ടില്‍ മെഹ്‌റസിന്റെ രണ്ടാം ഗോളില്‍ അള്‍ജീരിയക്ക് സമനില

ഗോള്‍ നില

അള്‍ജീരിയ 2-2 സിംബാബ്വെ

ടുണീഷ്യ 0-2 സെനഗല്‍

ഗാബോണ്‍ 1-1 ഗിനിയ ബിസോ

ബുര്‍കിനഫാസോ 1-1 കാമറൂണ്‍

Story first published: Monday, January 16, 2017, 11:35 [IST]
Other articles published on Jan 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+