Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന് 'സന്തോഷം' സമ്മാനിച്ച സതീവന്‍ ഇനി ഗോകുലത്തിനൊപ്പം... ടീമിന്റെ സഹ പരിശീലകന്‍

കോഴിക്കോട്: കഴിഞ്ഞ സീസണില്‍ കേരളത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ചാംപ്യന്മാരാക്കിയ പരിശീലകന്‍ സതീവന്‍ ബാലന്‍ ഇനി ഐ ലീഗില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ ഗോകുലം എഫ്‌സിക്കൊപ്പം. ഗോകുലത്തിന്റെ സഹ പരിശീലകനായാണ് അദ്ദേഹം ചുമതലയേറ്റടുത്തത്. കോച്ച് ബിനോ ജോര്‍ജിനൊപ്പം സ്തീവന്റെ തന്ത്രങ്ങള്‍ കൂടിയാവുന്നതോടെ ഈ സീസണില്‍ ഐ ലീഗ് കിരീടം കേരളത്തിനു കൊണ്ടുവരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഗോകുലം എഫ്‌സി. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായ സതീവന്‍ കൗണ്‍സിലിന്റെ അനുമതിയോട് കൂടിയാണ് ഗോകുലത്തിനൊപ്പം ചേര്‍ന്നത്. നേരത്തേ അന്തര്‍സര്‍വകലാശാല ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. വിദേശ താരങ്ങളുടെ പ്രകടനത്തെകുറിച്ച് അറിയില്ലെങ്കിലും ടീമിലെ മലയാളി താരങ്ങളുടെ പ്രകടനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സതീവന്‍ പറഞ്ഞു.

1

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും മലയാളി താരവമായ സുഷാന്ത് മാത്യുവിന് പകരം ഈ സീസണില്‍ വിദേശതാരം മുഡ്ഡെ മൂസയാണ് ഗോകുലത്തിന്റെ നായകന്‍. മലയാളിതാരം മുഹമ്മദ് റാഷിദാണ് ഗോകുലം ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 27ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വമ്പന്‍ ടീമായ മോഹന്‍ ബഗാനെതിരേയാണ് ഗോകുലത്തിന്റെ ഉദ്ഘാടന മത്സരം. ആറുവിദേശ താരങ്ങളാണ് ഗോകുലം ടീമിലുള്ളത്.

കഴിഞ്ഞ വര്‍ഷം കളിച്ച ഉഗാണ്ടന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മുഡ്ഡെ മൂസയേയും പ്രതിരോധതാരം ഡാനിയല്‍ അഡോയേയും നിലനിര്‍ത്തിയ കേരള ടീം, പ്രതിരോധനിരയെ ശക്തിപ്പെടുത്താന്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഫാബ്രിസിയോ ഒര്‍ടിസിനെ കൂടാരത്തിലെത്തിച്ചു. നേരത്തേ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന അന്റോണിയോ ജര്‍മെന്‍ ഇത്തവണ ഗോകുലത്തിനൊപ്പമാണ്.ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്ട്രോ (മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) , ഉസ്ബക്കിസ്താന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഗോകുലം കൂടുതല്‍ അപകടകാരികളായി മാറും.

മലയാളി താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഗോകുലം തിരഞ്ഞെടുത്തിരിക്കുന്നത്. 29 അംഗ സംഘത്തില്‍ 14 പേരും മലയാളികളാണ്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ മുഹമ്മദ് റാഷിദ്, അര്‍ജുന്‍ ജയരാജ്, കെ സല്‍മാന്‍, ഉസ്മാന്‍ ആഷിക് എന്നിവരെ നിലനിര്‍ത്തി. കോഴിക്കോട്ടുകാരനായ ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് കുനിയില്‍, പി എ അജ്മല്‍, ജസ്റ്റിന്‍ ജോര്‍ജ്, ജീഷ്ണു ബാലകൃഷ്ണന്‍, ബിജേഷ് ബാലന്‍, എസ് രാജേഷ്, വിപി സുഹൈര്‍, ഗനി അഹമ്മദ് നിഗം, ഷഹബാസ് സലീല്‍, പി എ നാസര്‍ എന്നിവരാണ് ഗോകുലം ടീമിലെ മറ്റു മലയാളി താരങ്ങള്‍.

Story first published: Friday, October 26, 2018, 10:03 [IST]
Other articles published on Oct 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+