Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: തൃശ്ശൂരും കടന്ന് സാറ്റിന്റെ പടയോട്ടം

തൃശ്ശൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എഫ്‌സി തൃശ്ശൂരാണ് സാറ്റിനു മുന്നില്‍ അടിയറവ് പറഞ്ഞത്. തൃശ്ശൂരിന്റെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സാറ്റിന്റെ വിജയം. 15ാം മിനിറ്റില്‍ ഷഹീദാണ് സാറ്റിന്റെ വിജയഗോള്‍ നേടിയത്. മല്‍സരത്തില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പെനാല്‍റ്റി കിക്കിലൂടെ തൃശ്ശൂരിന് ലഭിച്ചെങ്കിലും ആതിഥേയര്‍ അത് പാഴാക്കുകയായിരുന്നു.

സീസണില്‍ തൃശ്ശൂരിന്റെ ആദ്യ തോല്‍വി കൂടിയാണിത്. നേരത്തെ, ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ജയത്തോടെ സാറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ എറക്കുറെ ഉറപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ തോല്‍ക്കുകയോ അല്ലെങ്കില്‍ അടുത്ത മല്‍സരത്തില്‍ വിജയിക്കുകയോ ചെയ്താല്‍ ഗ്രൂപ്പ് എയില്‍ നിന്ന് കണക്കിന്റെ കളിനോക്കാതെ തന്നെ തൃശ്ശൂരിനു പിന്നാലെ സാറ്റിനും സെമി ഫൈനലിലേക്ക് മുന്നേറാന്‍ കഴിയും.

ksl

നിലവില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും ഓരോ സമനിലയും തോല്‍വിയും ഉള്‍പ്പെടെ 19 പോയിന്റുമായി തൃശ്ശൂരാണ് ഗ്രൂപ്പ് എയില്‍ തലപ്പത്ത് തുടരുന്നത്. ആറ് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 16 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള സാറ്റിന്. ആറ് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി കേരള പോലിസ് മൂന്നാമതും മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണുള്ളത്. ഏഴ് മല്‍സരങ്ങളിലും പരാജയപ്പെട്ട കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്ത്.

Story first published: Thursday, May 10, 2018, 18:24 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+