Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലപ്പുറത്തെ ഇളക്കി മറിച്ച് ജിജോയും പിള്ളേരും, സന്തോഷത്തോടെ കേരളം (5-0)

1

മഞ്ചേരി: കാല്‍പന്തുകളിയുടെ സ്വന്തം നാട്ടില്‍ നടക്കുന്ന 75ാമത് സന്തോഷ് ട്രോഫിയില്‍ ഗോള്‍മഴ പെയ്യിച്ച് കേരളത്തിനു ഗംഭീര തുടക്കം. ആദ്യ മിനിറ്റ് മുതല്‍ അവസാന സെക്കന്റ് വരെ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ഗാലറിയിലെ ആവേശ ആരവങ്ങള്‍ക്ക് കേരളം ഗോള്‍ വിരുന്നൊരുക്കുകയായിരുന്നു. മുന്നില്‍ നിന്ന് മൂന്നടിച്ച് നായകന്‍ ജിജോ ജോസഫ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കേരളം അഞ്ചടിച്ച് ആറാടി. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് എതിരാളികളായ രാജസ്ഥാനെ കേരളം വാരിക്കളഞ്ഞത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും തവണ ഗോള്‍ നേടിയാണ് ഗ്രൂപ്പ് എ യില്‍ കേരളം വരവറിയിച്ചത്.

ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തെത്തിയ ആദ്യ സന്തോഷ് ട്രോഫിയില്‍ കാണികളുടെ പിന്തുണയോടെ ഇരമ്പിക്കളിച്ച കേരളം ആറാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. മിഡ്ഫീല്‍ഡര്‍ നിജോ ജില്‍ബര്‍ട്ടിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് ഗോളാക്കി മാറ്റുകയായിരുന്നു. 23ാം മിനുട്ടില്‍ വീണ്ടും കേരളത്തിന് ഫ്രീക്കിക്ക് ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താനായില്ല.തുടരെയുള്ള മുന്നേറ്റങ്ങളില്‍ ഗാലറി ആര്‍ത്തിരമ്പി. ഗാലറിക്കൊപ്പം കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്കും വേഗം കൂടി. മുപ്പത്തിയേഴാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഒരു കിടിലന്‍ വോളി ഇടത് വിങ്ങില്‍ നിന്നും ഗോള്‍ കീപ്പര്‍ മനീന്ദര്‍ സിംഗിന് ചെറിയ സാധ്യത പോലും കൊടുക്കാതെ രാജസ്ഥാന്റെ വലയിലെത്തി. മുന്നേറ്റ താരം വിഘ്നേശ് കൊണ്ട് വന്ന പന്ത് എതിര്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി നിജോയുടെ കാലിലെത്തുകയായിരുന്നു.

2

ആദ്യ പകുതിയുടെ ഭൂരിഭാഗസമയവും പന്ത് കേരള താരങ്ങളുടെ കാലുകളിലായിരുന്നു. രാജസ്ഥാനാവട്ടെ ഒറ്റപ്പെട്ട അവസരങ്ങള്‍ ഗോളാക്കി മാറ്റാനുമായില്ല. രണ്ടാം പകുതിയില്‍ 58ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് തന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിക്ക് ശേഷം പകരക്കാനായിറങ്ങിയ ജെസിന്‍ നീട്ടി നല്‍കിയ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. കേരളത്തിന്റെ മൂന്നാം ഗോളിന്റെ ആരവം കെട്ടിറങ്ങുമ്പോയഴേക്ക് ക്യാപ്പ്റ്റന്‍ ജിജോ വീണ്ടും വല കുലുക്കി. സോയില്‍ ജോഷിയുടെ കാലില്‍ നിന്നെത്തിയ പന്ത് വീണ്ടും അനായാസം ജിജോ വലയിലെത്തിക്കുകയായിരുന്നു. എണ്‍പ്പത്തി രണ്ടാം മിനുട്ടില്‍ ഡിഫന്‍ഡര്‍ അജയ് അലക്‌സ് കേരളത്തിന്റെ സ്‌കോര്‍ അഞ്ചിലെത്തിച്ചു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് ആദ്യ മത്സരം കേരളം വിജയിച്ചു കയറിയത്.

3
Story first published: Saturday, April 16, 2022, 22:54 [IST]
Other articles published on Apr 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+