Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ഉദ്ഘാടന മത്സരത്തില്‍ ബംഗാളിന് ജയം, പഞ്ചാബിനെ ഒറ്റ ഗോളിന് വീഴ്ത്തി

1

മലപ്പുറം: 75 ാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് ബംഗാളിന് ജയം. കരുത്തരായ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബംഗാള്‍ തോല്‍പ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 61ാം മിനുട്ടില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. തുടക്കം മുതല്‍ ആക്രമണവും പ്രത്യാക്രമണവും കണ്ട മത്സരത്തില്‍ രണ്ടാം പകുതിവരെ കാത്തിരുന്നാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

തുടക്കത്തില്‍ പഞ്ചാബിന്റെ മുന്നേറ്റമാണ് കണ്ടത്. 12ാം മിനുട്ടില്‍ വലകുലുക്കാന്‍ പഞ്ചാബിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്ദീപ് സിങ് തട്ടിഅകറ്റി.

1

23ാം മിനുട്ടില്‍ ബംഗാളിനെ തേടി വീണ്ടും അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നല്‍ക്കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ കീപ്പറെ മറികടക്കാനായില്ല. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43 ാം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച തരുണ്‍ സ്ലാത്തിയക്ക് പക്ഷെ ലക്ഷ്യം കാണാനായില്ല. തൊടുത്ത ഷോട്ട് പുറത്തേക്ക്. ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക് തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി എന്നാല്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61 ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റി.

1

നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. അധിക സമയം അവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ 89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നീട്ടിനല്‍ക്കിയ പാസ് അകാശദീപ് സിങ് നഷ്ടപ്പെടുത്തി. അവസാന മിനുട്ടുകളില്‍ പഞ്ചാബിന് തിരിച്ചുവരാന്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായില്ല. ഇതോടെ ആദ്യ ജയം ബംഗാളിന് സ്വന്തം.

Story first published: Saturday, April 16, 2022, 12:26 [IST]
Other articles published on Apr 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+