Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: മാറ്റങ്ങളുമായി കളത്തിലിറങ്ങിയ കേരളം പഞ്ചാബിനെ സമനിലയില്‍ തളച്ചു

മഡ്ഗാവ്: സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെ കേരളം സമനിലയില്‍ തളച്ചു. മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 2-2 എന്ന നിലയിലാണ് കേരളം സമനില പിടിച്ചത്.

മൂന്നു മാറ്റങ്ങളുമായാണ് കേരളം വെള്ളിയാഴ്ച ഗ്രൗണ്ടിലിറങ്ങിയത്. പ്രതിരോധ നിരയില്‍ ലിജോക്കും നിഷോണിനും പകരം നജേഷും രാഹുല്‍ വി രാജും മധ്യനിരയില്‍ ജിജോ ജോസഫിന് പകരം സഹല്‍ അബ്ദുസമദുമാണ് കളിച്ചത്. സ്ട്രൈക്കറായ സഹലിന് അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളായിരുന്നു.

Football

ആദ്യ ഗോള്‍ പഞ്ചാബിന്റേതായിരുന്നു. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ കേരളത്തിന്റെ ഷെറിന്‍ സാന്റെ സെല്‍ഫ് ഗോള്‍ പഞ്ചാബിനെ മുന്നിലെത്തിക്കുകയായിരുന്നു. അമ്പത്താറാം മിനുട്ടില്‍ പഞ്ചാബി വീണ്ടും കേരളത്തിനെതിരെ ഗോള്‍ പായിച്ചു. പിന്നീട് കേരളം ശക്തമായി തിരിച്ചു വരികയായിരുന്നു. മുഹമ്മദ് പാറക്കോട്ടില്‍ നേടിയ രണ്ട് ഗോളുകളിലൂടെയാണ് കേരളം സമനില പിടിച്ചത്.

Story first published: Friday, March 17, 2017, 19:20 [IST]
Other articles published on Mar 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+