Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: രാജസ്ഥാനെ മുക്കി ബംഗാള്‍, സെമി ബെര്‍ത്ത്

1

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാള്‍ സെമിയില്‍. ടൂര്‍ണമെന്റിലെ ആശ്വാസ ജയം തേടിയിറങ്ങിയ രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബംഗാള്‍ തോല്‍പ്പിച്ചത്. 29ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടി.സുജിത് സിങിന്റെ വകയാണ് ഒരു ഗോള്‍. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.

3

ബംഗാളിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. 4ാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും രാജസ്ഥാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ അറ്റാക്കിങ് നടത്തെയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 39 ാം മിനുട്ടിലും 41 ആം മിനുട്ടിലും ബംഗാളിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചു.പക്ഷെ ഗോളായില്ല.ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത അവസരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് ജയ്ബസ് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

2

46ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. ദിലിപ് ഒര്‍വാനെ ബോക്സിന് അകത്തു നിന്ന് രാജസ്ഥാന്‍ പ്രതിരോധ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി. 48ാം മിനുട്ടില്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 60ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സുജിത് സിങ് അടിച്ച ഷോട്ട് രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റിട്ടേര്‍ണ്‍ ബോള്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. ഫര്‍ദിന്‍ അലി മൊല്ലയുടെ രണ്ടാം ഗോള്‍. 81ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലന്‍ കെര്‍വിങ് ഷോട്ട് ആണ് ഗോളായി മാറിയത്.

Story first published: Sunday, April 24, 2022, 18:41 [IST]
Other articles published on Apr 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+