For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സന്തോഷ് ട്രോഫി: കപ്പിലേക്കടുക്കാന്‍ കേരളം, സെമി പോര് തീപാറും

വ്യാഴാഴ്ച രാത്രി 8.30നാണ് മല്‍സരം

By Desk
1

മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫിയില്‍ കിരീടത്തിലേക്കു ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യവുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇറങ്ങുന്നു. കേരളവും കര്‍ണാടകയും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ പോരാട്ടം വ്യാഴാഴ്ച നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് കിക്കോഫ്. നേരത്തേ എട്ടു മണിക്കായിരുന്നു സെമി ഫൈനലുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് സമയം പുനര്‍ ക്രമീകരിക്കുകയായിരുന്നു. ഫുട്‌ബോള്‍ പ്രേമികളുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചായിരുന്നു ഇത്.

ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ ജിജോ ജോര്‍ജിനു കീഴില്‍ ആധികാരിക പ്രകടനം നടത്തിയാണ് കേരളം അവസാന നാലിലേക്കു മാര്‍ച്ച് ചെയ്തത്. ബിനോ ജോര്‍ജിന്റെ ശിക്ഷണത്തില്‍ വളരെ അഗ്രസീവായ പ്രകടനമാണ് ഇതുവരെ നടന്ന മല്‍സരങ്ങളില്‍ കേരളം കാഴ്ചവച്ചത്. ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പ് എ ജേതാക്കളായാണ് കേരളം സെമിയിലേക്കു കുതിച്ചത്. മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. നാലു മല്‍സരങ്ങളില്‍ നിന്നും 11 ഗോളുകള്‍ വാരിക്കൂട്ടിയ കേരളം വഴങ്ങിയത് വെറും മൂന്നു ഗോളുകള്‍ മാത്രമാണ്.

രാജസ്ഥാനെ ഏകപക്ഷീമായ അഞ്ചു ഗോളുകള്‍ക്കു മുക്കിയായിരുന്നു മലപ്പുറത്തിന്റെ മണ്ണില്‍ കേരളത്തിന്റെ പടയോട്ടം ആരംഭിച്ചത്. രണ്ടാം ട്രോഫിയില്‍ മുന്‍ ചാംപ്യന്‍മാരും ടൂര്‍ണമെന്റിലെ പവര്‍ഹൗസുകളുമായ ബംഗാളായിരുന്നു കേരളത്തിന്റെ എതിരാളികള്‍. കേരളത്തിന്റെ രണ്ടടിയില്‍ ബംഗാളിന്റെ കഥ കഴിയുകയും ചെയ്തു. പക്ഷെ മൂന്നാമത്തെ മല്‍സരത്തില്‍ മേഘാലയയുമായി കേരളത്തിനു 2-2ന്റെ സമനില സമ്മതിക്കേണ്ടി വന്നു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പഞ്ചാബായിരുന്നു കേരളത്തിന്റെ എതിരാളികള്‍. സെമിയിലെത്താന്‍ സമനിലയായിരുന്നു കേരളത്തിനു വേണ്ടിയിരുന്നത്. പഞ്ചാബിനെ 2-1നു തകര്‍ത്ത് കേരളം രാജകീയമായി തന്നെ സെമിയിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.

2

എല്ലാ മത്സരങ്ങളും ഫൈനല്‍ പോലെയാണ് കാണുന്നതെന്നു കേരള ടീമിന്റെ മുഖ്യ കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. സെമി ഫൈനലിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കാന്‍ സാധിക്കുക എന്നത് തന്നെ വലിയ പ്ലസ് പോയിന്റാണ്. മികച്ച രീതിയില്‍ തന്നെ കളിക്കുക എന്നതാണ് ലക്ഷ്യം. ടീമില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസം വിശ്രമം ലഭിച്ചതു ഗുണം ചെയ്തു. ചെറിയ പരിക്ക് ഉണ്ടായിരുന്ന താരങ്ങള്‍പോലും പൂര്‍ണഫിറ്റായി. ഇത്രയും അധികം വരുന്ന ആരാധകര്‍ക്കുമുന്നില്‍ കളിക്കുന്നത് യുവ താരങ്ങളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടാക്കി. അത് സെമിയില്‍ മറികടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മികച്ച ടീമാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ കര്‍ണാടകന്‍ ടീമിലുണ്ട് അത് ടീമിന് ഗുണമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തയ്യാറെടുപ്പുകള്‍ വളരെ മികച്ച രീതിയില്‍ പോകുന്നു. ഇത് അയല്‍കാരും നാട്ടുകാരും തമ്മിലുള്ള പോരാട്ടം അല്ല. വിജയത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന് അവസാന നിമിഷം വരെ പോരാടുമെന്ന് കര്‍ണാടകയുടെ മലയാളി പരിശീലകന്‍ ബിബി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ടീമില്‍ ആര്‍ക്കും പരിക്കില്ല. ടീം പൂര്‍ണ ഫിറ്റാണ്. കേരള ടീം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അര്‍ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും മികച്ച താരങ്ങളാണ്. കേരള പരിശീലകന്‍ ബിനോ ജോര്‍ജുമായി വളരെ അടുത്ത സൗഹൃതമാണ് ഉള്ളെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മത്സരം കാണാന്‍ ഇത്രയും അധികം കാണികള്‍ വരുന്നതില്‍ സന്തോഷമുണ്ട് സ്വന്തം കൂട്ടുകാര്‍ക്കെതിരെ കളിക്കാനായതില്‍ ടീമിലെ മലയാളി താരങ്ങളും ആവേശത്തിലാണ്. കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്ന് ടീമിന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Story first published: Wednesday, April 27, 2022, 20:25 [IST]
Other articles published on Apr 27, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+