Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: കേരളത്തിനു കടിഞ്ഞാണിട്ട് മേഘാലയ, ആവേശ സമനില

1

മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച് സെമി ഉറപ്പാക്കാനിറങ്ങിയ കേരളത്തിന് മേഘാലയക്ക് മുമ്പില്‍ സമനിലപ്പൂട്ട് (2-2). ബംഗാളിനോട് കളിച്ച മത്സരത്തിലെ ടീമില്‍ ഒരു പുതിയ മാറ്റം വരുത്തിയാണ് കേരളം മേഘാലയക്കെതിരെ ടൂര്‍ണമെന്റിലെ മൂന്നാം വിജയത്തിന് വേണ്ടിയിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലിറങ്ങിയ അണ്ടര്‍ 21 മധ്യനിര താരം ഷിഗിലിനെ മാറ്റി അണ്ടര്‍ 21 താരം തന്നെയായ സഫ്നാദിനേ ഇറക്കിയ കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു മല്‍സരത്തിലെ ആദ്യ ഫലം. പതിനേഴാം മിനുട്ടില്‍ സോയല്‍ ജോഷി കൊടുത്ത അതി മനോഹരമായ ക്രോസ്സ് സഫ്‌നാദ് ഗോളാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ആദ്യ പകുതിക്ക് ശേഷം കോച്ച് ബിനോ ജോര്‍ജ് കൊണ്ട് വന്ന ഇരട്ട സബ്സിറ്റൂഷനുകളാണ് മത്സരത്തിലെ രണ്ട് ഗോളും കൊണ്ട് വന്നത്.

ലീഡ് നേടി അധികം വൈകാതെ മേഘാലയ സമനില ഗോള്‍ നേടി. മുന്നേറ്റ താരം ക്യന്‍സയ്‌ബോര്‍ ലുഹിദ്ിന്റെ കാലില്‍ നിന്നായിരുന്നു സമനില ഗോള്‍ .ശേഷം അന്‍പത്തി നാലാം മിനുട്ടില്‍ ഫിഗോ സിന്‍ഡായിലൂടെ മേഘാലയ രണ്ടാം ഗോള്‍ നേടി. രാജസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയിരുന്ന ഫിഗോ തുടര്‍ച്ചയായ രണ്ടാം കളിയിലും ഗോള്‍ നേടുകയായിരുന്നു.

2

നാല്പത്തി ഒമ്പതാം മിനുട്ടില്‍ മൂന്ന് താരങ്ങളെ മറി കടന്ന് ഗോള്‍ കിക്ക് ഉതിര്‍ക്കാനുള്ള ജെസിന്റെ ശ്രമം മേഘാലയ താരങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കിട്ടിയ പെനല്‍റ്റി കിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് പുറത്തേക്കടിച്ചു. ആദ്യ പകുതിയില്‍ കേരളത്തിന് വേണ്ടി സോയാല്‍ ജോഷിയും രണ്ടാം പകുതിയില്‍ മധ്യ നിര താരം ഷിഗിലും കളം നിറഞ്ഞു കളിച്ചു. വിജയത്തിന് വേണ്ടി പൊരുതി കളിച്ച കേരളത്തിന് ഗോള്‍ മാത്രം നേടാനായില്ല. എണ്‍പത്തി ഏഴാം മിനുട്ടിലും തൊണ്ണൂറ് മിനുറ്റ് കഴിഞ്ഞുള്ള അധിക സമയത്തും ജിജോക്ക് കിട്ടിയ സുവര്‍ണ്ണാവസരം നിര്‍ഭാഗ്യത്താല്‍ ഗോളായില്ല.

3

മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

Story first published: Wednesday, April 20, 2022, 23:03 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+