Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ആറു ഗോള്‍ ത്രില്ലര്‍, സമനില സമ്മതിച്ച് കര്‍ണാടകയും ഒഡീഷയും

1

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫിയിലെ ആദ്യ സമനില കര്‍ണാടകയും ഒഡിഷയും തമ്മില്‍. മലപ്പുറം കോട്ടപ്പടി സ്‌റേഡിയത്തില്‍ നടന്ന രണ്ടാം ദിനത്തിലേ ആദ്യ മല്‍സരത്തില്‍ കര്‍ണാടകയും ഒഡിഷയും 3-3നു സമനിലയില്‍ പിരിയുകയായിരുന്നു. കര്‍ണാടയ്ക്കായി ബൂട്ടണിഞ്ഞ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. കളിയുടെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയെങ്കിലും ഒഡിഷ.യ്ക്കു തുടര്‍ന്നുള്ള മിനിറ്റുകളില്‍ കളി നിയന്ത്രിക്കാനായില്ല.

3

കളിയുടെ ആദ്യ പകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ പ്രബിന്‍ ടിഗ്ഗ വലത് വിങ്ങില്‍ നിന്നും കൊടുത്ത നീളന്‍ പാസ്സ് ഇടത് വിങ്ങില്‍ നിന്നും ഒഡിഷയുടെ ജാമിര്‍ ഒറാം ഗോളാക്കി മാറ്റുകയായിരുന്നു. പതിനഞ്ചുമിനുട്ട് കൂടി കളി മുന്നോട്ട് പോവും മുമ്പേ കര്‍ണാടകയുടെ മറുപടി ഗോള്‍ പിറന്നു. വലത് വിങ്ങില്‍ നിന്നും പ്രശാന്ത് കലിംഗ നല്‍കിയ പാസ്സ് ബോക്‌സിനുള്ളില്‍ നിന്നും സുധീര്‍ കോട്ട്‌ക്കെല ഒഡിഷ ക്യാപ്പ്റ്റന്‍ കൂടിയായ ഗോള്‍ കീപ്പര്‍ ചിന്മയ ഷേഖറിനെ അനായാസം മറികടക്കുകയായിരുന്നു. മറുപടി ഗോള്‍ വഴങ്ങിയതിന് ശേഷം ഒഡിഷ പ്രതിരോധം ആടിയുലഞ്ഞു. തുടരെ തുടരെയുള്ള കര്‍ണാടകയുടെ മുന്നേറ്റ താരങ്ങളുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് മുമ്പില്‍ ഒഡിഷ ഗോള്‍ കീപ്പര്‍ പതറി. വൈകാതെ തന്നെ മിഡ്ഫീല്‍ഡര്‍ ബാവു നിഷാദിലൂടെ കര്‍ണാടക ലീഡുയര്‍ത്തി മൂന്നിലെത്തിച്ചു. സുധീര്‍ കൊട്ടിക്കല തന്റെ രണ്ടാം ഗോളിലൂടെ ലീഡ് വീണ്ടുമുയര്‍ത്തി.

2

അന്‍പത്തി നാലാം മിനുട്ടില്‍ കര്‍ണാടകയുടെ ഫ്രീകിക്ക് ഒഡീഷ ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിയകറ്റി. വൈകാതെ ബികാഷ് സഹോ ഒഡീഷയുടെ ഗോള്‍ വ്യത്യാസം ഒന്നാക്കി കുറച്ചു. അധികം വൈകാതെ ചന്ദ്ര മുദുലിയിലൂടെ എഴുപത്തി ആറാം മിനുട്ടില്‍ ഒഡിഷ സമനില ഗോള്‍ നേടി. സമനിലേക്ക് ശേഷം ഇരുടീമുകളും വിജയഗോളിന് വേണ്ടി പൊരുതി കളിച്ചു. അര ഡസനോളം ഗോളിലേക്കുള്ള ഷോട്ടുകള്‍ ഒഡിഷ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. മത്സരം അഞ്ചു മിനുട്ടിന്റെ അധിക സമയത്തിന് ശേഷവും 3-3 സമനില സ്‌കോറില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമാണ്. കര്‍ണാടകക്ക് ശക്തരായ സര്‍വീസസിനെതിരെയും ഒഡിഷക്ക് മണിപ്പൂരിനെതിരെയുമാണ് അടുത്ത മത്സരം.

Story first published: Sunday, April 17, 2022, 18:39 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+