Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ആദ്യ ജയം കൊയ്ത് ചാംപ്യന്‍മാര്‍, സര്‍വീസസ് വീഴ്ത്തിയത് ഗുജറാത്തിനെ

1

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ സര്‍വീസസ് ജയത്തോടെ പ്രതീക്ഷ കാത്തു. ആദ്യ കളിയില്‍ മണിപ്പൂരിനോടു 3-0നു തോറ്റ ശേഷമിറങ്ങിയ സര്‍വീസസ് ഗുജറാത്തിനെയാണ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി മത്സരത്തിന് യോഗ്യത നേടിയെത്തിയ ഗുജാറാത്തിന് ആദ്യ കളിയില്‍ തോല്‍വി രുചിക്കുകയും ചെയ്തു.

ഇരുടീമിലും ഇരുവിങ്ങിലും രണ്ട് വീതം മലയാളി താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ സര്‍വീസസിന് വേണ്ടി നിഖില്‍ ശര്‍മ്മ , കൃഷ്ണഗാന്‍ഡ,പിന്റു മെഹ്ത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി .ഗുജറാത്തിന് വേണ്ടി പ്രബലദീപ് ഗോള്‍ നേടി. ഡിഫന്‍ഡര്‍മാരായ സാഗറലിക്കും സിദ്ധാര്‍ത്ഥിനും പുറമെ കേരളത്തില്‍ നിന്നുള്ള ഗോള്‍കീപ്പര്‍ അജ്മലും ഗുജറാത്തിന് വേണ്ടി കളിക്കാനിറങ്ങി.

2

ഇരുപതാം മിനുട്ടില്‍ ഗുജറാത്തിന്റെ അണ്ടര്‍ 21 താരം പ്രബലദീപ് ഖാരെ കളിയിലെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. മധ്യ നിര താരം പ്രണവ് രാമചന്ദ്ര നീട്ടി നല്‍കിയ പന്ത് ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം സര്‍വീസസ് സമനില ഗോളിന് വേണ്ടി ഉണര്‍ന്ന് കളിച്ചു. നാല്‍പത്തി അഞ്ചാം മിനുട്ടില്‍ സഹതാരം നീട്ടി നല്‍കിയ പന്തില്‍ നിന്നും സര്‍വീസസിന്റെ അണ്ടര്‍ 21 താരം നിഖില്‍ ശര്‍മ്മ സമനില ഗോള്‍ നേടി.

3

വിജയം അനിവാര്യമായ സര്‍വീസസ് ഗോള്‍ നേടാന്‍ ആഞ്ഞു പരിശ്രമിച്ചു. സര്‍വീസ് മുന്നേറ്റ താരങ്ങളുടെ ഒരു ഡസനോളം ഷോട്ടുകള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞു. അധികം വൈകാതെ മധ്യനിര താരം കൃഷ്ണകാന്‍ഡ സര്‍വീസസിന്റെ രണ്ടാം ഗോള്‍ നേടി. എണ്‍പത്തി നാലാം മിനുട്ടില്‍ പിന്റു മഹാത ഹെഡറിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. നേരത്തെ മണിപ്പൂരിനോട് പരാജയപ്പെട്ട സര്‍വീസസിന് കര്‍ണ്ണാടകയുമായുമുള്ള അടുത്ത മത്സരം സെമി പ്രവേശനത്തില്‍ നിര്‍ണ്ണായകമാവും. ഗുജാറാത്തിന്റെ അടുത്ത മത്സരം സര്‍വീസസിനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മണിപൂരിനോടാണ്.

Story first published: Tuesday, April 19, 2022, 18:38 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+