റയല്‍ മാഡ്രിഡ് പുറത്താക്കിയ പരിശീലകന് പകരക്കാരനായി എത്തുന്നത് മുന്‍ അര്‍ജന്റീന താരം
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്‌റ്റെഗുയിക്ക് പകരക്കാരനായി എത്തുന്നത് മുന്‍ അര്‍ജന്റീന താരം സാന്റിയാഗോ സൊളാരി. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് 5-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ പിന്നാലെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് ജുലന്‍ ലോപ്‌റ്റെഗുയിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. താത്കാലിക പരിശീലകനായി സൊളാരിയെ നിയമിക്കുകയും ചെയ്തു.

മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ സൊളാരി 2016 മുതല്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചുവരികയാണ്. റയലിനായി കളിക്കുന്ന വേളയില്‍ ടീമിനൊപ്പം ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കുവേണ്ടി 11 മത്സരങ്ങളില്‍ കളിച്ചു. എന്നാല്‍, അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ രാജ്യത്തിന്റെ ജഴ്‌സിയണിയാനുള്ള ഭാഗ്യമുണ്ടായില്ല. സൊളാരി പരിശീലകനായതോടെ നഗരവൈരികളായ അത്‌ലറ്റിക്കോയ്ക്കും റയലിനും അര്‍ജന്റീന പരിശീലകര്‍ എന്ന ഖ്യാതിയുമായി. മുന്‍ അര്‍ജന്റീന താരം ഡിഗോ സിമിയോണിയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകന്‍.
അതേസമയം, സൊളാരി റയലിന്റെ താത്കാലിക പരിശീലകനായിരിക്കുമെന്നും സ്ഥിരം പരിശീലകനായി മാനേജ്‌മെന്റ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോന്റെയെ ചെല്‍സി പുറത്താക്കിയിരുന്നു.
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍നിന്നായി റയല്‍ മാഡ്രിഡന് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. സീസണ്‍ തുടക്കത്തില്‍തന്നെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതും തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞതും റയലിന്റെ ദയനീയാവസ്ഥയ്ക്ക് കാരണമായി. ലോകകപ്പിന് തൊട്ടു മുന്‍പായിരുന്നു റയല്‍ മാഡ്രിഡ് ലോപ്‌റ്റെഗുയിയെ നിയമിച്ചത്. ഇതേതുടര്‍ന്ന് സ്‌പെയിന്‍ ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകനെ പുറത്താക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications