സന്തോഷ് ട്രോഫി: കേരളം-തമിഴ്‌നാട് മത്സരം സമനിലയില്‍, കേരളം രണ്ടാം റൗണ്ടില്‍
ബെംഗളൂരു: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാറൗണ്ടില്‍ കേരളം-തമിഴ്‌നാട് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. തെക്കന്‍ മേഖലയില്‍ നിന്നും കേരളവും കര്‍ണാടകവുമാണ് രണ്ടാം റൗണ്ടില്‍ കടന്നിട്ടുള്ളത്.
ആദ്യ മല്‍സത്തില്‍ ആന്ധ്രാ പ്രദേശിനെ കേരളം ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കു മുക്കിയിരുന്നു.

ആന്ധ്രയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരം പോലെ എളുപ്പമായിരുന്നില്ല കേരളത്തിനു തമിള്‌നാടിനെതിരായ കളി. കേരളത്തിന്റെ മുന്നേറ്റങ്ങളെ വിഫലമാക്കിയ തമിഴ്‌നാട് ചില കൗണ്ടര്‍അറ്റാക്കിലൂടെ ഞെട്ടിക്കുകയും ചെയ്തു. കളിയില്‍ കേരളത്തിനായിരുന്നു നേരിയ മുന്‍തൂക്കം.
ചില മികച്ച മുന്നേറ്റങ്ങള്‍ കേരളം നെയ്‌തെടുത്തെങ്കിലും ഇവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. തമിഴ്‌നാട് ഗോള്‍കീപ്പര്‍ മണികണ്ഠന്റെ തില മികച്ച സേവുകളാണ് കേരളത്തെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. തമിഴ്‌നാടും കേരള ഗോള്‍മുഖം വിറപ്പിച്ച ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
രണ്ടാം പകുതിയില്‍ തമിഴ്‌നാട് മികച്ച കളിയാണ് പുറത്തെടുത്തത്. പലപ്പോഴും കേരള മുഖത്ത് കടുത്ത വെല്ലുവിളികള്‍ തീര്‍ത്തെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും മെച്ചപ്പെട്ട ഗോള്‍ശരാശരിയുടെ മികവില്‍ കേരളം അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications