Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിന്റെ ഫിക്‌സചറായി; കേരളത്തിന് കടുപ്പം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങളുടെ ഫിക്‌സചറായി. ഗ്രൂപ്പ് എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി ആറ് ടീമുകളാണ് മത്സരിക്കാനുള്ളത്. ഗ്രൂപ്പ് എയില്‍ കേരളത്തോടൊപ്പം ആന്ധ്രയും തമിഴ്‌നാടുമാണുള്ളത്. ബിയില്‍ പോണ്ടിച്ചേരി,കര്‍ണാടക,തെലുങ്കാന എന്നീ ടീമുകളുമുണ്ട്.നവംബര്‍ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ മത്സരത്തില്‍ കേരളം ആന്ധ്ര പ്രദേശുമായി നേരിടും. രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകയോടും മത്സരിക്കും. മൂന്നാം മത്സരത്തില്‍ ആന്ധ്ര തമിഴ്‌നാടിനോട് പോരടിക്കുമ്പോള്‍ നാലാം മത്സരത്തില്‍ കര്‍ണാടകയും തെലുങ്കാനയും ഏറ്റുമുട്ടും. ഒമ്പതാം തീയ്യതി നടക്കുന്ന മത്സരത്തില്‍ കേരളം തമിഴ്‌നാടുമായി മത്സരിക്കും. 10ാം തീയ്യതി തെലുങ്കാനയും പോണ്ടിച്ചേരിയും തമ്മിലാണ് അവസാന യോഗ്യതാ റൗണ്ട് മത്സരം.

football

ഒരു ടീമിന് രണ്ട് മത്സരം മാത്രമുള്ളതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും ടീമുകള്‍ ചിന്തിക്കുന്നില്ല.ഒരു സമനിലപോലും ടീമിന് പുറത്തേക്കുള്ള വഴിതുറന്നേക്കും.2017-18 സീസണില്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളം അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഈ സീസണില്‍ ഗോകുലം കേരള എഫ്‌സി കോച്ചായിരുന്ന ബിനോ ജോര്‍ജിന്റെ പരിശീലനത്തിന് കീഴിലാണ് കേരളം ഇറങ്ങുന്നത്. മികച്ച പരിശീലനവുമായി ടൂര്‍ണമെന്റില്‍ മികച്ച മുന്നൊരുക്കമാണ് കേരളം നടത്തുന്നത്.

Story first published: Friday, October 11, 2019, 10:07 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+