Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ മത്സരം: സന്ദേശ് ജിംഗാനില്ലാതെ ഇറങ്ങാന്‍ ഇന്ത്യ, എതിരാളി ബംഗ്ലാദേശ്

ദില്ലി: ഒക്ടോബര്‍ 15 -ന്, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം ഹോം മത്സരത്തിന് സന്ദേശ് ജിംഗാനില്ലാതെ ഇന്ത്യയിറങ്ങും. ചൊവാഴ്ച്ച ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ജിംഗാന്‍ പുറത്തിരിക്കുമ്പോള്‍ ടീമിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. കഴിഞ്ഞമാസം ശക്തരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചകെട്ടിയതില്‍ ജിംഗാന് നിര്‍ണായക പങ്കുണ്ട്. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ജിംഗന് മത്സരം നഷ്ടപ്പെടുന്നത്.

ബുധനാഴ്ച്ച ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. ബംഗ്ലാദേശിനെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കവെ പരുക്കേറ്റു പുറത്താവുന്ന ടീമിലെ രണ്ടാമത്തെ ഡിഫന്‍ഡറാണ് സന്ദേശ് ജിംഗാന്‍. ചൊവാഴ്ച്ച രാഹുല്‍ ഭേക്കെയും ഇന്ത്യന്‍ നിരയിലുണ്ടാവില്ലെന്ന് ഫുട്‌ബോള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സന്ദേശ് ജിംഗാൻ

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ - ബംഗ്ലാദേശ് മത്സരം. 2011 -ലാണ് ഇന്ത്യ ഏറ്റവും അവസാനമായി ഇവിടെ രാജ്യാന്തര മത്സരം കളിച്ചിട്ടുള്ളത്. അന്ന് മലേഷ്യയായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ ഫിഫ യോഗ്യത മത്സരം കളിക്കുന്നതില്‍പ്പരം സന്തോഷം മറ്റൊന്നില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ബുധനാഴ്ച്ച വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങള്‍ ആവേശത്തിലാണ്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീരുന്നുണ്ട്. 15 ആം തീയതി 60,000 മുതല്‍ 65,000 വരെ കാണികള്‍ ഇന്ത്യയുടെ കളി കാണാനെത്തുമെന്നാണ് പ്രതീക്ഷ, സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു. ഗുവാഹത്തിയില്‍ പത്തു ദിവസത്തെ പ്രത്യേക പരിശീലന ക്യാംപില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം. ഒക്ടോബര്‍ 13 -ന് ഇന്ത്യന്‍ സംഘം കൊല്‍ക്കത്തയിലെത്തും.

സന്ദേശ് ജിംഗാൻ

നിലവില്‍ ഫിഫ റാങ്കിങ് പട്ടികയില്‍ 187 ആം സ്ഥാനത്താണ് ബംഗ്ലാദേശ്. ഇന്ത്യ 104 ആം സ്ഥാനത്തും. നേരത്തെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 1-1 നിലയിലാണ് ഇന്ത്യന്‍ ദേശീയ ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി പിരിഞ്ഞത്.

Story first published: Friday, October 11, 2019, 12:42 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+