For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പരിക്ക് മാറി, സന്ദേശ് ജിംഗാനും ജെജെയും ദേശീയ ടീമിലേക്ക്

ദില്ലി: പരിക്കു മാറി സന്ദേശ് ജിംഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരിച്ചുവരുന്നു. ജിംഗാനൊപ്പം സ്റ്റാര്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുലയും ടീമില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ഖത്തറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം മുന്‍നിര്‍ത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ക്യാംപില്‍ ഇരുവരും പങ്കെടുക്കും.

Sandesh jhinghan Called Up For Indian Football Team | Oneindia Malayalam

അടുത്തമാസം ഒന്‍പതിനാണ് 18 ദിവസം നീളുന്ന ക്യാംപിന് തുടക്കമാവുക. മാര്‍ച്ച് 26 -ന് ഭുവനേശ്വറിലാണ് ഇന്ത്യ – ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം. ആദ്യഘട്ടത്തില്‍ 23 താരങ്ങളെ ദേശീയ ക്യാംപിലേക്ക് ഫെഡറേഷന്‍ വിളിച്ചുകഴിഞ്ഞു. മാര്‍ച്ച് 16 ഓടെ ഐഎസ്എല്‍ പ്ലേ ഓഫ് കളിക്കുന്ന 20 താരങ്ങള്‍ക്കൂടി ക്യാംപില്‍ പങ്കുചേരും.

ഇന്ത്യൻ ടീം

ജീക്‌സണ്‍ സിങ്, അമര്‍ജിത് സിങ്, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയ പ്രമുഖ യുവതാരങ്ങള്‍ ക്യാംപിലുണ്ട്. എന്തായാലും ഖത്തറിനെതിരായ സാധ്യതാ ടീമില്‍ സെന്റര്‍ ബാക്കായി സന്ദേശ് ജിംഗാനെയും സ്‌ട്രൈക്കറായി ജെജെയെയും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളാണെന്ന് കഴിഞ്ഞദിവസം സ്റ്റിമാക്ക് അഭിപ്രായപ്പെട്ടു. അമര്‍ജിത് സിങ്ങിലും മാനേജ്‌മെന്റിന് വലിയ പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ സൂചിപ്പിച്ചു.

ഖത്തറുമായുള്ള പോരാട്ടത്തിന് ശേഷം തജിക്കിസ്ഥാനുമായി സൗഹൃദ മത്സരവും കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാര്‍ച്ച് 31 -നാണ് ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലെ സൗഹൃദ മത്സരം. ഇതേസമയം, മത്സരത്തിനുള്ള വേദി ഇനിയും നിശ്ചയിച്ചിട്ടില്ല.

മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്ന 23 താരങ്ങളെ ചുവടെ കാണാം.

ഗോള്‍ കീപ്പര്‍മാര്‍: അമരീന്ദര്‍ സീങ്, സുഭാശിഷ് റോയി ചൗധരി, മുഹമ്മദ് റഫീഖ് അലി സര്‍ദാര്‍.

പ്രതിരോധ താരങ്ങള്‍: പ്രതീക് പ്രഭാകര്‍ ചൗധരി, ശുഭം സാരംഗി, സുഭാശിഷ് ബോസ്, നരേന്ദര്‍, ആദില്‍ ഖാന്‍, സന്ദേശ് ജിംഗാന്‍.

മധ്യനിര താരങ്ങള്‍: റൗളിന്‍ ബോര്‍ഗസ്, അമര്‍ജിത് സിങ്, ജീക്‌സണ്‍ സിങ്, നന്ദകുമാര്‍ ശേഖര്‍, ലാലംഗ്മാവിയ, വിനീത് റായി, റെയ്‌നര്‍ ഫെര്‍നാണ്ടസ്, നിഖില്‍ പൂജാരി, മാമിങ്താംഗ, ഹാലിചരണ്‍ നര്‍സാരി, സഹല്‍ അബ്ദുല്‍ സമദ്.

മുന്നേറ്റ താരങ്ങള്‍: ഫറൂഖ് ചൗധരി, ജെജെ ലാല്‍പെഖുല, ലിസ്റ്റണ്‍ കൊലാക്കോ.

മാര്‍ച്ച് 16 -ന് ക്യാംപില്‍ പങ്കെടുക്കാനിരിക്കുന്ന താരങ്ങള്‍ ചുവടെ.

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്ത്, പ്രഭുസുഖന്‍ ഗില്‍.

പ്രതിരോധ താരങ്ങള്‍: പ്രാഭിര്‍ ദാസ്, രാഹുല്‍ ഭേക്കെ, പ്രീതം കോട്ടാല്‍, നിഷു കുമാര്‍, സുമിത് റാത്തി, സെറിടോണ്‍ ഫെര്‍നാണ്ടസ്, മന്ദര്‍ റാവു ദേശായി.

മധ്യനിര താരങ്ങള്‍: എഡ്‌വിന്‍ സിഡ്‌നി വാന്‍സ്‌പോള്‍, ബ്രാണ്ടന്‍ ഫെര്‍നാണ്ടസ്, അനിരുധ് ഥാപ്പ, ഉദാന്ത സിങ്, ആഷിഖ് കുരുണിയന്‍, ലാലിയന്‍സുവാല ചാങ്‌തെ, ജാക്കിചന്ദ് സിങ്.

മുന്നേറ്റ താരങ്ങള്‍: സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, മൈക്കല്‍ സൂസൈരാജ്.

Story first published: Friday, February 28, 2020, 14:24 [IST]
Other articles published on Feb 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+