Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോഡ് പ്രതിഫലത്തിന് നോര്‍വീജിയന്‍ താരത്തെ ടീമിലെടുത്ത് ഷെഫീല്‍ഡ് യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഷെഫീല്‍ഡ് യുണൈറ്റഡിലേക്ക് പുതിയ കളിക്കാരനെത്തി. നോര്‍വെയുടെ അന്താരാഷ്ട്ര താരം സാന്‍ഡര്‍ ബെര്‍ജ് ആണ് ബെല്‍ജിയം ടീം ജെങ്കില്‍നിന്നും ഷെഫീല്‍ഡിലെത്തിയത്. നാലരവര്‍ഷത്തേക്കാണ് കരാര്‍. ക്ലബ്ബ് ഇന്നേവരെ മറ്റൊരു കളിക്കാരനും നല്‍കാത്ത പ്രതിഫലമാണ് സാന്‍ഡറിനായി നല്‍കുക. 22 മില്യണ്‍ പൗണ്ട് ആണിതെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

രാജ്യത്തിനുവേണ്ടി 20 കളികളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട് സാന്‍ഡര്‍. സാന്‍ഡറിനെ നേരത്തെ തന്നെ തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ക്ലബ്ബ് മാനേജര്‍ ക്രിസ് വില്‍ഡര്‍ അറിയിച്ചു. സാന്‍ഡറുമായി കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ടീമിന് തികച്ചും മുതല്‍ക്കൂട്ടാകുന്ന കളിക്കാരനാണ് ഈ ഇരുപത്തിയൊന്നുകാരനെന്നും മാനേജര്‍ വ്യക്തമാക്കുന്നു. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പ്രീമിയര്‍ ലീഗിലെ വലിയ കൈമാറ്റങ്ങളിലൊന്നാണിത്.

sanderberge

ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഷെഫീല്‍ഡ് നിലവില്‍ 24 കളികളില്‍ നിന്നും 33 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ലീഗ് അവസാനിക്കുമ്പോള്‍ ആദ്യ പത്തിലെങ്കിലും എത്തുകയാകും ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ജെങ്കിനായി സാന്‍ഡര്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 6 ഗോളുകളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച പരിചയസമ്പത്തും താരത്തിനുണ്ട്. ക്രിസ്റ്റല്‍ പാലസിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മധ്യനിരതാരം പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്തും.

Story first published: Friday, January 31, 2020, 17:42 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+