Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിക്കിയെ കൊടുത്ത് സാഞ്ചസിനെ വാങ്ങി... ചിലിയന്‍ സൂപ്പര്‍ താരം ചെകുത്താന്‍മാര്‍ക്കു സ്വന്തം

ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ സീസണിലെ ശ്രദ്ധേയമായ കൈമാറ്റത്തില്‍ ചിലിയന്‍ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു. ആഴ്‌സനലിന്‍ നിന്നാണ് സാഞ്ചസ് ചെകുത്താന്‍മാരുടെ മടയിലേക്ക് വരുന്നത്. സാഞ്ചസിനെ കൈക്കലാക്കാന്‍ അര്‍മേനിയയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹെന്റിക് മിക്കിതാര്‍യനെ യുനൈറ്റഡിന് വിട്ടുകൊടുക്കേണ്ടിവന്നു. മിക്കിയെ പകരം കൈമാറിയെങ്കില്‍ മാത്രമേ സാഞ്ചസിനെ വിട്ടുനല്‍കുകയുള്ളൂവെന്ന് നേരത്തേ തന്നെ ആഴ്‌സനല്‍ നിബന്ധന മുന്നോട്ട് വച്ചിരുന്നു. ഒടുവില്‍ യുനൈറ്റഡ് ഇത് അംഗീകരിച്ചതോടെയാണ് ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യമായത്.

1

ഞായറാഴ്ച യുനൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടില്‍ സാഞ്ചസ് വിമാനമിറങ്ങിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം താരത്തെ ടീം ഔദ്യോഗിതകമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. മറുഭാഗത്ത് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവാന്‍ മിക്കി ആഴ്‌സനലിനെത്തിയിട്ടുണ്ട്. താരത്തിന്റെ കരാര്‍ സംബന്ധിച്ചോ പ്രതിഫലം സംബന്ധിച്ചോയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇതിഹാസ താരങ്ങള്‍ ധരിച്ചിട്ടുള്ള ഏഴാം നമ്പര്‍ ജഴ്‌സിയാണ് സാഞ്ചസിനു വേണ്ടി യുനൈറ്റഡ് മാറ്റിവച്ചിട്ടുള്ളത്. നാലര വര്‍ഷത്തെ കരാറിലായിരിക്കും താരം ഒപ്പുവയ്ക്കുകയെന്നാണ് വിവരം. വന്‍ പ്രതിഫലമാണ് സാഞ്ചസിന് യുനൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തേ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് സാഞ്ചസ് ചേക്കേറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് വന്‍ തുകയും പ്രതിഫലവും വാഗ്ദാനം ചെയ്ത് യുനൈറ്റഡ് രംഗത്തു വന്നത്. ഇതോടെ സിറ്റി പിന്‍മാറുകയും ചെയ്യുകയായിരുന്നു.

Story first published: Monday, January 22, 2018, 11:44 [IST]
Other articles published on Jan 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+