Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കല്ല പിഴച്ചത് സാംപോളിക്കാണ്.... തന്ത്രം പാളി.... ചിലിയല്ല അര്‍ജന്റീനയെന്ന് ഓര്‍ത്തില്ല!!

ക്രോയേഷ്യയോട് അർജന്റീന തോറ്റത് ഈ കാരണം കൊണ്ട് | Oneindia Malayalam

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തട്ടിതടഞ്ഞാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് നേടിയെടുത്തത്. എന്നാല്‍ യോഗ്യത നേടി എന്നതൊഴിച്ചാല്‍ അര്‍ജന്റീനയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ചിലി എന്ന സാധാരണ ടീമിനെ അദ്ഭുത ടീമായി മാറ്റിയ കോച്ചായിരുന്ന യോര്‍ഗെ സാംപോളിയാണ് ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍. എന്നാല്‍ സാംപോളിയുടെ തന്ത്രങ്ങള്‍ അര്‍ജന്റീന എന്ന സൂപ്പര്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ പറ്റുന്നതായിരുന്നില്ല എന്നതാണ് വാസ്തവം.

ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയപ്പോള്‍ സാംപോളി ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് അവഗണിച്ചു. ഫലം ഭീകരമായിരുന്നു. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ പരാജയപ്പെട്ടത്. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകലിന്റെ വക്കിലാണ് അര്‍ജന്റീന. ആരാധകര്‍ ആരെ കുറ്റംപറയണം എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍.

പാളിപ്പോയ തന്ത്രങ്ങള്‍....

പാളിപ്പോയ തന്ത്രങ്ങള്‍....

ആവേശമില്ലാത്ത കളിയായിരുന്നു അര്‍ജന്റീയുടേത് എന്ന് പലരും ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ അവര്‍ മനസിലാക്കേണ്ട പ്രധാന കാര്യം എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നാണ്. 3-4-2-1 എന്ന ഫോര്‍മേഷനിലാണ് കളിച്ചത്. കേള്‍ക്കുമ്പോള്‍ ഏറ്റവും മികച്ചതെന്ന് തോന്നാവുന്ന ഫോര്‍മേഷനാണ് ഇത്. മെസ്സിയെ മധ്യത്തില്‍ കളിപ്പിച്ച് കൊണ്ടുള്ള തന്ത്രമായിരുന്നു ഇത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഹാവിയര്‍ മഷറാനോയും എന്‍സോ പെരെസും അണിനിരക്കുകയും മുന്നേറ്റത്തിന്റെ ചുമതല സെര്‍ജിയോ അഗ്യൂറോ സാല്‍വിയോ അക്യുന എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. കെട്ട് പൊട്ടിപ്പോയ പട്ടം പോലെയായിരുന്നു ഇവരുടെ പ്രകടനം. ഇവരുടെ മികവ് എങ്ങനെയാണെന്ന് കൂടി അളക്കാന്‍ സാംപോളി തയ്യാറായില്ല. കളിക്കാര്‍ തമ്മിലുള്ള കോഡിനേഷനും തീര്‍ത്തും പാളിപ്പോയി.

മെസ്സി എവിടെ കളിക്കണം?

മെസ്സി എവിടെ കളിക്കണം?

ടീമില്‍ മെസ്സിയുടെ പൊസിഷനെന്താണ്. ഇത് സാംപോളിക്കും മെസ്സിക്കും അറിയാന്‍ സാധിച്ചില്ല. കഴിഞ്ഞ ലോകകപ്പില്‍ ഗോളടിക്കുന്നതിനേക്കാള്‍ ഗോളവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത മെസ്സിയെ സാംപോളി മറന്ന് പോയതാണോ. പന്ത് ലഭിക്കുന്നതിലും ആത്മവിശ്വാസക്കുറവിലും മുന്‍പന്തിയിലായിരുന്നു മെസ്സി. സാംപോളിക്ക് മെസ്സിയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് പോലും അറിയില്ലായിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യുറോയെ പിന്‍വലിച്ച സാംപോളിയുടെ തീരുമാനം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഏതെങ്കിലും തരത്തില്‍ ടീമിന് സംഭാവന നല്‍കുന്ന താരമായിരുന്നു അഗ്യുറോ. പക്ഷേ അഗ്യുറോയെ ഒറ്റ സ്‌ട്രൈക്കറായി കളിപ്പിച്ച സാംപോളിയുടെ തന്ത്രവും പാളിപ്പോയതാണ്. മാഞ്ചസ്റ്റര്‍ സിറ്റി പോലെ കരുത്തുറ്റ ഒരു ടീമിന് മാത്രമേ അങ്ങനെ സാധിക്കൂ എന്ന കാര്യം സാംപോളി മറന്നുപോയി.

സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി

സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി

ടീമില്‍ പൊളിച്ചെഴുത്തിന് പേരുകേട്ട കോച്ചാണ് സാംപോളി. പക്ഷേ അത് അര്‍ജന്റീന പോലൊരു ടീമില്‍ സാധ്യമാവില്ല എന്ന ദീര്‍ഘവീക്ഷണം അദ്ദേഹത്തിന് ഇല്ലാതെ പോയി. ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡിമരിയ, പൗലോ ഡൈബാല, ജിയോവാനി ലോ സെല്‍സോ, എവര്‍ ബനേഗ എന്നിവരെയാണ് സാംപോളി പുറത്തിരുത്തിയത്. എന്‍സോ പെരെസ്, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് താഗ്ലിയാഫിക്കോ, മാക്‌സി മെസ, മാര്‍കോസ് അക്വിന എന്നിവരെയാണ് പകരം ഇറക്കിയത്. ഇവരൊന്നും അത്ര വലിയ കളിക്കാരല്ല എന്നത് അവഗണിക്കാനാവാത്ത കാര്യമാണ്. എന്നിട്ടും സാംപോളി ഇവരെ ടീമിലെടുത്തത് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മെസ്സിയുമായി ഏറ്റവും നല്ല ഒത്തിണക്കമുള്ള കളിക്കാരെയാണ് സാംപോളി പുറത്തിരുത്തിയത്. ഇത് മെസ്സിയെ മാനസികമായി തളര്‍ത്തിയിരുന്നു. കളിയിലും അത് പ്രകടമായിരുന്നു. വിങുകളിലൂടെ ആക്രമണം നടത്തുന്ന അര്‍ജന്റീനയുടെ ശൈലി തീര്‍ത്തും തകരുകയും ചെയ്തു. പ്രതിരോധം പിന്നെ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥിയിലായിരുന്നു.

ഇത് ചിലിയല്ല

ഇത് ചിലിയല്ല

സാംപോളി ചിലിക്ക് വേണ്ടി ഉപയോഗിച്ച അതേ തന്ത്രങ്ങളാണ് അര്‍ജന്റീനയ്ക്കായി ഉപയോഗിച്ചത്. ചിലിയില്‍ ഏത് തരം മാറ്റത്തെയും ഉള്‍ക്കൊള്ളാവുന്ന താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലുപരി എല്ലാവര്‍ക്കും മികച്ച ഫിറ്റ്‌നസ് ഉള്ള താരങ്ങളായിരുന്നു. അലക്‌സിസ് സാഞ്ചസ്, അര്‍തുറോ വിദാല്‍, യോര്‍ഗെ വാല്‍ദിവിയ, എന്നിവരെ മുന്‍നിര്‍ത്തി സാംപോളി ഉണ്ടാക്കിയ തന്ത്രങ്ങള്‍ വളരെ വിജയകരമായിരുന്നു. ഈ രീതിയാണ് അര്‍ജന്റീനയ്ക്കായി സാംപോളി പരീക്ഷിച്ചത്. പക്ഷേ കൂട്ടം തെറ്റിയ ആട്ടിന്‍ കുട്ടികളെ പോലെയായിരുന്നു അര്‍ജന്റീന. ഒരുവര്‍ഷം മുമ്പ് പരിശീലക സ്ഥാനമേറ്റെടുത്തിട്ടും ടീമിന് വേണ്ട ഒത്തിണക്കം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചതേയില്ല. എടുത്ത പറയേണ്ടത് അര്‍ജന്റീനയുടെ പ്രതിരോധമാണ്. വില്ലി കബാല്ലെറോ എന്താണ് ചെയ്തതെന്ന് അദ്ദേഹം വീഡിയോയില്‍ ഒന്നുകൂടി കാണുന്നത് നന്നായിരിക്കും. മദ്യപിച്ച ഒരാള്‍ പന്ത് അടിക്കുന്നത് പോലെയാണ് കബ്ലാല്ലെറോ പന്ത് തട്ടിയത്. അത് റെബിച്ച് അനായാസം വലയിലെത്തിക്കുകയും ചെയ്തു. ഒഡാമെന്‍ഡിയും, മെര്‍ക്കാഡോയും കൗണ്ടര്‍ അറ്റാക്ക് വരുമ്പോഴേക്ക് ഭയന്ന് പോവുകയും ചെയ്തു. അതുകൊണ്ട് നിസ്സംശയം പറയാന്‍ തെറ്റിയത് സാംപോളിക്കാണ് അര്‍ജന്റീനയ്ക്കല്ല.

Story first published: Friday, June 22, 2018, 14:56 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+