ലണ്ടന്‍: ഒരു പത്രം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ ഇംഗ്ലണ്ട് ഫുട്ബോള്‍ കോച്ച് സാം അല്ലാഡെയ്സിന്റെ സ്ഥാനം തെറിച്ചു. ചൊവ്വാഴ്ച ഫുട്ബോള്‍ അസോസിയേഷനുമായി സാം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം രാജി വച്ച് സ്ഥാനം ഒഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കണം എന്ന് മിസ്ബ ഉള് ഹഖ്.. നടക്കുമോ പാക് ക്യാപ്റ്റന്റെ ആഗ്രഹം?
ഫുട്ബോള്‍ താരങ്ങളുടെ ട്രാന്‍സ്ഫര്‍ നിയമങ്ങള്‍, ഫുട്ബോള്‍ അസോസിയേഷനെതിരായ വിമര്‍ശനം, വെബ്ലി സ്റ്റേഡിയത്തിന്റെ പുതുക്കിപ്പണിയല്‍ മുന്‍ ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്ജസണെതിരായ പരാമര്‍ശങ്ങള്‍ എല്ലാം പത്രത്തിലൂടെ പുറത്തുവന്നിരുന്നു. സ്വകാര്യ സംഭാഷണം പത്രം രഹസ്യമായി പകര്‍ത്തി പുറത്താക്കുകയായിരുന്നു.
ജൂലൈയിലാണ് സാം ഇംഗ്ലണ്ടിന്റെ പുതിയ കോച്ച് ആയി ചുമതലയേറ്റത്. 3 മില്യണ്‍ പൗണ്ട് ആയിരുന്നു ഒരു വര്‍ഷത്തേക്കുള്ള പ്രതിഫലം. കൂടാതെ ഹോങ്കോങ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അംബാസഡറായി പോകുന്നതിന് വന്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. സാമിന്റെ വെളിപ്പെടുത്തലുകള്‍ തങ്ങളെ ഞെട്ടിച്ചെന്നാണ് ഫുട്ബോള്‍ അസോസിയേഷന്റെ പ്രതികരണം.
മുന്‍ സണ്ടര്‍ലന്‍ഡ്, വെസ്റ്റ്ഹാം മാനേജരായിരുന്ന സാം നേരത്തെയും പലപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. എന്നാല്‍, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നു നടത്തിയ പരാമര്‍ശം ഇംഗ്ലീഷ് കോച്ചിന്റെ സ്ഥാനം തെറിപ്പിച്ചു. യൂറോകപ്പില്‍ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് ടീമിന് സാമിന്റെ വരവ് പുതിയ ഉത്തേജനം നല്‍കിയെങ്കിലും പുതിയ വിവാദം ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും.