Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയർ ലീഗിലെ എക്കാലത്തെയും ഗോൾ റെക്കോർഡിനൊപ്പമെത്തി സാല.. ഒപ്പം റൊണാൾഡോയും അലൻ ഷെയറും

റെക്കോർഡുകൾ ഈ ഇരുപത്തിയഞ്ചുകാരന്റെ മുൻപിൽ തലകുനിക്കുന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ റൊണാൾഡോയും അലൻ ഷെയറും പടുത്തുയർത്തിയ റെക്കോർഡ് തകർക്കാൻ സാലയ്ക്കുവേണ്ടത് ഇനി ഒരേയൊരു ഗോൾ മാത്രം.ഈ സീസണിൽ സ്വപ്‌നതുല്യം കളിക്കുന്ന സാല ഇതുവരെ എല്ലാമത്സരങ്ങളിൽ നിന്നുമായി 41 ഗോളുകൾ നേടിക്കഴിഞ്ഞു. ഇതിലെ 31 ഗോളുകളും താരം പ്രീമിയർ ലീഗിൽ നേടിയതാണ്.റൊണാൾഡോ,അലൻ ഷെയർ,ലൂയിസ് സുവാരസ് എന്നിവർ പ്രീമിയർ ലീഗിൽ കുറിച്ച 31 ഗോളുകൾ എന്ന സർവ്വകാല റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് സാല.


അലൻ ഷെയർ (1995-96),ലൂയിസ് സുവാരസ് (2013-14),റൊണാൾഡോ (2007-08). ഇവരെക്കൂടെ ഇനി സാലയുടെ പേരും റെക്കോർഡ് പുസ്‌തകത്തിൽ രേഖപ്പെടുത്തും.വെസ്റ്റ് ബ്രോമുമായുള്ള മത്സരത്തിൽ കഴിഞ്ഞ വരം ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനലിൽ മാഞ്ചെസ്റ്റെർ സിറ്റിക്കെതിരെ നേടിയ മനോഹരമായ ഗോളിന് സമാനമായ ഗോളിലൂടെയാണ് സാല റെക്കോർഡിനൊപ്പമെത്തിയത്.

mohamedsalah

ഈ സീസണിൽ ഓരോ 86 മിനുട്ടിലും സാല ഗോൾ നേടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കൂടാതെ പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോം ഈ സീസണിൽ നേടിയ ഗോളിനെക്കാൾ കൂടുതലാണ് സാല ഒറ്റയ്ക്ക് നേടിയത്.


കഴിഞ്ഞ വരം ബൗൺമൗത്തിനെതിരെ ഗോൾ നേടിയതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ തരാമെന്ന ഡ്രോഗ്ബയുടെ റെക്കോർഡ് സാല തിരുത്തിയിരുന്നു. പ്രീമിയർ ലീഗിൽ ലിവർപൂളിന് എന്നി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്.സ്റ്റോക്ക് സിറ്റി,ചെൽസി,ബ്രിങ്ട്ടൻ എന്നി ടീമുകൾക്കെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരങ്ങൾ.റെക്കോർഡുകൾ തകർക്കാൻ സാലയ്ക്ക് ഇനിയും മത്സരങ്ങൾ ബാക്കി.

Story first published: Sunday, April 22, 2018, 9:20 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+