Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷത്തിലും ലിവര്‍പൂളിന്റെ കുതിപ്പ്; മാനെയും സലയും ചേര്‍ന്ന് തുടങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷത്തിലും ആധിപത്യമുറപ്പിച്ച് ലിവര്‍പൂള്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീം തോല്‍പ്പിച്ചത്. സൂപ്പര്‍താരങ്ങളായ മുഹമ്മദ് സല(4), സാദിയോ മാനെ(64) എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ കളിയുടെ 75 ശതമാനവും പന്ത് കൈവശംവെച്ചു.

മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍തന്നെ സ്‌കോര്‍ ചെയ്യാനായതോടെ ആതിഥേയര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ മാനെ കൂടി ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയം ഉറപ്പിക്കുകയായിരുന്നു. 19 ഷോട്ടുകളും, 7 തവണ ലക്ഷ്യത്തിലേക്കും ലിവര്‍പൂള്‍ തൊടുത്തപ്പോള്‍ 3 ഷോട്ടുകള്‍ മാത്രമാണ് ഷെഫീല്‍ഡിന് കണ്ടെത്താനായത്.

liverpoolvssheffiledunited

ജയത്തോടെ ലിവര്‍പൂള്‍ ലീഗിലെ ലീഡ് ഉയര്‍ത്തി. 20 കളികളില്‍ 58 പോയന്റുമായി ടീം ഒറ്റയ്ക്ക് മുന്നിലാണ്. 21 കളികളില്‍നിന്നും 45 പോയന്റുള്ള ലെസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി 44 പോയന്റുമായി രണ്ടാം സ്ഥാനത്തു 36 പോയന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ജനുവരി 11ന് ടോട്ടനവുമായാണ് ലിവര്‍പൂളിന്റെ അഠുത്ത മത്സരം.

Story first published: Friday, January 3, 2020, 9:09 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+