Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിങ്കാന്‍ മഞ്ഞക്കുപ്പായം അഴിച്ചു, ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോസ്റ്റര്‍ ബോയിയായ് സഹല്‍ അബ്ദുല്‍ സമദ്

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമാണ് ഐഎസ്എല്‍. ഐഎസ്എല്ലിലെ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ സ്വീകാര്യത ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ സീസണിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ക്ലബ്ബിന്റെ പ്രകടനം മോശമായിമാറി. ഓരോ സീസണുകള്‍ക്കുശേഷം പിന്നോട്ടുപോയ ബ്ലാസ്‌റ്റേഴിസില്‍ താരങ്ങളും പരിശീലകരും മാറിമാറി വന്നെങ്കിലും ടീമിന്റെ നില മെച്ചപ്പെട്ടില്ല. ഇതോടെ ആരാധകരും ക്ലബ്ബിെല താരങ്ങളും തമ്മില്‍ അഭിപ്രായഭിന്നത ഉയരുകയും ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ ആരാധകരെത്താതെയാവുകയും ചെയ്തു. വലിയ പ്രതിസന്ധിയിലൂടെ ക്ലബ്ബ് കടന്നുപോകവെയാണ് ആരാധകരെ ഞെട്ടിച്ച് സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ദേശീയ ടീമിന്റെ ശക്തനായ പ്രതിരോധ ഭടന്‍ ആറ് വര്‍ഷത്തെ ബ്ലാസ്‌റ്റേഴ്‌സ് ജീവിതത്തിന് വിരാമമിടുമ്പോള്‍ ക്ലബ്ബിനത് കടുത്ത ആഘാതം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇത്രയും നാള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്ററുകളില്‍ തിളങ്ങി നിന്നിരുന്ന ജിങ്കാന്‍ ക്ലബ്ബ് വിടുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റേത് താരത്തെ പോസ്റ്ററുകളില്‍ ജിങ്കാന്റെ സ്ഥാനത്തേക്കെത്തിക്കുമെന്ന ആശങ്കയിലാണ് ക്ലബ്ബുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് ഉത്തരമായിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന കേരള താരം സഹല്‍ അബ്ദുല്‍ സമദിനെയാണ് പുതിയ പോസ്റ്റര്‍ ബോയിയായി ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ത്തിക്കാട്ടുന്നത്. കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ സഹലിന് മികച്ച ആരാധക പിന്തുണയാണ് ലഭിക്കുന്നത്. കേരള താരമായതിനാല്‍ത്തന്നെ പോസ്റ്റര്‍ ബോയിയായി സഹലെത്തിയാല്‍ ക്ലബ്ബിനത് കരുത്താകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.

sahalabdulsamad

23കാരനായ സഹല്‍ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. 2022വരെയാണ് ബ്ലാസ്റ്റേഴ്‌സുമായി സഹലിന് കരാറുള്ളത്. നേരത്തെ സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് സത്യമല്ലെന്ന് താരം പ്രതികരിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമ്പോള്‍ വീട്ടില്‍ അന്തരീക്ഷം ലഭിക്കുന്നുവെന്നാണ് സഹല്‍ അന്ന് പറഞ്ഞത്. 2018-19 സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഹല്‍ മികച്ച യുവതാരത്തിനുള്ള ഐഎസ്എല്ലിന്റെ പുരസ്‌കാരവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരവും നേടിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ശ്രദ്ധ ചുരുങ്ങിയ സമയംകൊണ്ടു പിടിച്ചുപറ്റാന്‍ സഹലിന് സാധിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി ഒമ്പത് മത്സരങ്ങളില്‍ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. പുതിയ സീസണില്‍ അടിമുടി മാറങ്ങളുമായാവും ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. ജിങ്കാന്റെ അഭാവം നികത്താന്‍ പ്രതിരോധ നിരയിലേക്ക് ആരെത്തുമെന്ന് കാത്തിരുന്നുതന്നെ കാണാം. വരുന്ന സീസണില്‍ കിബു വിക്കുനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. മോഹന്‍ ബഗാന് ഐലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് അദ്ദേഹം.

Story first published: Thursday, May 21, 2020, 12:27 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+