Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിട്ടു? ബഗാനൊപ്പം അതു നേടണം! തുറന്നുപറഞ്ഞ് സഹല്‍

ഐഎസ്എല്ലിന്റെ പുതിയ സീസണിനായി ആവേശത്തോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചാണ് സൂപ്പര്‍ താരവും മലയാളിയുമായ സഹല്‍ അബ്ദുള്‍ സമദ് ടീം വിട്ടത്. ആറു വര്‍ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സഹല്‍ ക്ലബില്‍ നിന്നും പടിയിറങ്ങിയതായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ജയന്റ് (എടിക്കെ മോഹന്‍ ബഗാന്‍) ടീമിലേക്കാണ് സഹല്‍ ചേക്കേറിയിരിക്കുന്നത്. സഹലുമായി കരാറൊപ്പിട്ട വിവരം മോഹന്‍ ബഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബഗാനുമായി അഞ്ചു വര്‍ഷത്തെ കരാറിലാണ് 26 കാരനായ താരം ഒപ്പുവച്ചിരിക്കുന്നത്. ഇതു പ്രകാരം 2028 വരെ ബഗാനോടൊപ്പം സഹലുണ്ടാവും.

SAHAL ABDUL SAMAD

2017ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിനൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് അദ്ദേഹം. 2018ല്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. പിന്നീട് ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ മിന്നും താരമായി സഹല്‍ മാറുകയായിരുന്നു. ക്ലബ്ബിനായി 92 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം നേടിയത് 10 ഗോളുകളാണ്. ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിലാണ് സഹല്‍ മിടുക്ക് കാണിച്ചത്.

സഹലിനെ കൈവിട്ട ബ്ലാസ്റ്റേഴ്‌സിനെതിരേ ആരാധകരോഷം ശക്തമാണ്. അതിനിടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ബഗാനോടൊപ്പം ചേരാനുള്ള കാരണത്തെക്കുറിച്ച് സഹല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. കരിയറില്‍ ഇതുവരെ ഐഎസ്എല്‍ ട്രോഫി നേടാന്‍ തനിക്കായിട്ടില്ലെന്നും ബഗാനോടൊപ്പം അതുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടുകയുമാണ് തന്റെ ലക്ഷ്യമെന്നു അദ്ദേഹം വ്യക്തമാക്കി.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഞാന്‍ വിവാഹിതനായത്. ഭാര്യ ഒരു ബാഡ്മിന്റണ്‍ താരം കൂടിയാണ്. മോഹന്‍ ബഗാനു വേണ്ടി സൈന്‍ ചെയ്തത് അവള്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല വിവാഹസമ്മാനമാണെന്നു ഞാന്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ ചാംപ്യന്‍മാരാണ് ബഗാന്‍. യൂറോപ ലീഗിലടക്കം കളിച്ച രണ്ടു ലോകകപ്പ് താരങ്ങളടക്കം അവരുടെ ടീമിലുണ്ട്. എനിക്കും ഇനി അവരോടൊപ്പം കളിക്കാന്‍ അവസരം ലഭിക്കുകയാണ്.

ഇന്ത്യന്‍ ടീമിലെ അഞ്ചു കളിക്കാരും ബഗാനിലുണ്ട്. ദേശീയ ടീമിനെ മൂന്നു കിരീടങ്ങളിലേക്കു നയിക്കാന്‍ സഹായിച്ചവരാണ് ഇവരെല്ലാം. എനിക്കു കരിയറില്‍ ഇതുവരെ ഐഎസ്എല്‍ ട്രോഫി നേടാനായിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ ബഗാനോടൊപ്പം കരാര്‍ ഒപ്പിട്ടത്. ആ ട്രോഫി എനിക്കു നേടണം.

SAHAL ABDUL SAMAD

ബഗാന്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുകയെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു ഐഎസ്എല്‍ ട്രോഫി നേടുകയെന്ന തന്‍റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമെന്നും വിശ്വസിക്കുന്നതായി സഹല്‍ മനസ്സ്തുറന്നു.

എഎഫ്‌സി കപ്പില്‍ ബഗാനു വേണ്ടി കളിക്കുകയെന്ന സ്വപ്‌നങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാവാനുള്ള പ്ലാനിനെക്കുറിച്ചും, ഏഷ്യയിലെ മികച്ച ക്ലബ്ബുകളുമായി മാറ്റുരയ്ക്കുന്നതിനെക്കുറിച്ചും ബഗാന്‍ മാനേജ്‌മെന്റ് എന്നെ ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ചിരുന്നു. ക്ലബ്ബിന്റെ ഈ മാനസികാവസ്ഥവുമായി എന്നെക്കൂടി യോജിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യക്കു വേണ്ടി നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഞാന്‍ കളിച്ചുകഴിഞ്ഞു. പക്ഷെ എഎഫ്‌സി കപ്പില്‍ ഇതുവരെ കളിക്കാനായിട്ടില്ല. പക്ഷെ വരാനിരിക്കുന്ന സീസണില്‍ എനിക്കു അതിനുള്ള അവസരം ബഗാന്‍ ടീമിനോടൊപ്പം ലഭിക്കും.

ആ അവസരങ്ങള്‍ ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. മല്‍സരങ്ങള്‍ കടുപ്പമായിരിക്കാം. പക്ഷെ എഎഫ്‌സി കപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കാന്‍ സഹായിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും സഹല്‍ വ്യക്തമാക്കി.

Story first published: Friday, July 14, 2023, 20:02 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+