കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹല്‍ എങ്ങോട്ടുമില്ല... ഇന്ത്യന്‍ ഓസിലുമായി കരാര്‍ നീട്ടി മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കി. 2022 വരെയുള്ള കരാറിലാണ് 22 കാരനായ താരം ഒപ്പിട്ടത്. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പട തുടര്‍ച്ചയായ മോശം പ്രകടനങ്ങളിലൂടെ ആരാധകരെ നിരാശരാക്കിയപ്പോള്‍ ചടുലമായ ഫുട്‌ബോളിലൂടെ കാണികള്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയത് സഹലായിരുന്നു. ഇതോടെ പല വമ്പന്‍ ക്ലബ്ബുകളും താരത്തെ നോട്ടമിടുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സഹലിനെ 2022 വരെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കതീരുമാനിച്ചത്.
കഴിഞ്ഞ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം തേടിയെത്തിയത് സഹലിനെയായിരുന്നു. കേളീ ശൈലി കൊണ്ട് ജര്‍മനിയുടെ മുന്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലുമായി സാമ്യമുള്ളതിനാല്‍ ഇന്ത്യന്‍ ഓസിലെന്നു സഹലിനു ആരാധകര്‍ ഓമനപ്പേരിടുകയും ചെയ്തിരുന്നു.
2017ലാണ് കണ്ണൂരില്‍ നിന്നുള്ള സഹല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാവുന്നത്. വളരെ വേഗത്തില്‍ തന്നെ ടീമിന്റെ പ്ലെയിങ് ഇലവനിലെത്താനും താരത്തിനു കഴിഞ്ഞു. രണ്ടാം ഡിവിഷന്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീം ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ തുറുപ്പുചീട്ടായത് സഹലായിരുന്നു. ഈ പ്രകടനമാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറെ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങൡ കളിച്ച സഹല്‍ ഒരു ഗോളും നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications