സാഫ് കപ്പ് വനിതാ ഫുട്‌ബോള്‍; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
കാഠ്മണ്ഠു: നേപ്പാളില്‍ നടക്കുന്ന സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയും ഇന്ത്യ ഫൈനലില്‍ ഇടം പിടിച്ചു. ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റില്‍ ഇതുവരെയായി 15 ഗോളുകള്‍ അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് തന്നെയായിരിക്കും ഫൈനലിലും സാധ്യത.

ബംഗ്ലാദേശിനെതിരെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ പതിനെട്ടാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. ദലിമ ചിബ്ബര്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടി. സഞ്ജുവിന്റെ കോര്‍ണര്‍ കിക്ക് ദലിമ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ ഗോളിനുശേഷം ഇരു ടീമുകളും പരസ്പരം ആക്രമിച്ചു കളിച്ചു. ഒന്നിലേറെ അവസരങ്ങള്‍ ഇരുവരും പാഴാക്കുകയും ചെയ്തു.
മത്സരം പുരോഗമിക്കവെ 23-ാം മിനിറ്റില്‍ മധ്യനിര താരം ഇന്ദുമതിയിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. പ്രത്യാക്രമണത്തിലൂടെ ഇന്ദുമതി തന്നയാണ് മൂന്നാം ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ കാട്ടിയ ക്ലിനിക്കല്‍ ഫിനിഷിങ്ങിന് ഉദാഹരണമായിരുന്നു മൂന്നാംഗോള്‍. മനീഷ നാലാം ഗോള്‍ കൂടി നേടിയതോടെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications