സാഫ് കപ്പ്: ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ഫൈനല്‍, മത്സരം കടുക്കും
തിരുവനന്തപുരം: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. കഴിഞ്ഞ തവണ ഫൈനല്‍ ആവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യ ഏഴാം തവണയും സാഫ് കപ്പ് കിരീടം ഉയര്‍ത്തും. കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാനോട് കീഴടങ്ങിയാണ് ഇന്ത്യ കിരീടം അടിയറവച്ചത്. അതിന് പകരം വീട്ടുക എന്ന ലക്ഷ്യവും ഇന്ത്യന്‍ ടീമിന് മുന്നില്‍ ഉണ്ടാകും.
ഇതുവരെ ആറ് സാഫ് കപ്പ് കിരീടങ്ങള്‍ കയ്യിലുള്ള ഇന്ത്യ തന്നെയാണ് കണക്കില്‍ ശക്തര്‍. എന്നാല്‍ തുടര്‍ച്ചയായി മൂന്നാം ഫൈനലുകള്‍ കളിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഫിഫ റാങ്കിങില്‍ ഏറെ മുന്നിലാണെന്ന് മാത്രമല്ല ടൂര്‍ണമെന്റില്‍ ഇതേവരെ മികച്ച കളിയാണ് അവര്‍ പുറത്തെടുത്തിട്ടുള്ളതും.

ഗ്രൂപ്പ് ഘട്ടത്തിലെ പതിഞ്ഞ കളിക്ക് ശേഷം സെമിയാലാണ് ഇന്ത്യ കുറച്ചെങ്കിലും പോരാട്ട വീര്യം പുറത്തെടുത്തത്. എന്നാല്‍ ആദ്യ മത്സരം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ച് എതിര്‍ പോസ്റ്റില്‍ നിരന്തരം പന്തെത്തിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍ മുന്‍തൂക്കം നേടുന്നുണ്ട്.
എന്നാല്‍ ചരിത്രം ഇന്ത്യക്ക് അനുകൂലമാണ് മുമ്പ് ആറ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വൈകിട്ട് ആറരക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications