വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാഫ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും.

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ ബുധനാഴ്ച ഇന്ത്യ ചിര വൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 7.30ന് ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ഇന്ത്യ സെമിയില്‍ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാലദ്വീപിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്കുവേണ്ടി നിഖില്‍ പൂജാരി (36), മന്‍വീര്‍ സിങ് (45) എന്നിവര്‍ ഗോള്‍ നേടി. രണ്ടു മത്സരങ്ങളില്‍നിന്നും ആറു പോയന്റുമായി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

football

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചിരുന്നു. മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. രണ്ടാം മത്സരത്തിലും ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 11-ാം മിനിറ്റില്‍ത്തന്നെ നിഖില്‍ പൂജാരിക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു.

വിങ്ങുകളില്‍ നിഖിലും ലാലിയന്‍സുവാല ചാങ്‌തെയും നിറഞ്ഞുകളിച്ചതോടെ ഇന്ത്യ ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെടുത്തു. എന്നാല്‍, ഗോള്‍ അകന്നുനിന്നു. ഫാറൂഖ് ചൗധരിയുമായി പന്തു കൈമാറി മാലദ്വീപ് ബോക്‌സിലേക്കു കടന്ന നിഖില്‍ പൂജാരി 36-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഇടവേളയ്ക്കു തൊട്ടു മുന്‍പ് അനിരുദ്ധ് ഥാപ്പയുടെ തകര്‍പ്പന്‍ ക്രോസ് മന്‍വീര്‍ സിങ് ഗോളിലേക്ക് തിരിച്ചുവിട്ട് രണ്ടാംഗോളും സ്വന്തമാക്കി. സെമിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കടുത്ത എതിരാളികളായിരിക്കും. ഇതിനു മുന്‍പ് 2013ലെ സാഫ് കപ്പിലാണ് ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു ജയം.

യുവ ഇന്ത്യക്ക് ഹാട്രിക്ക് തോല്‍വി... ഇത്തവണ ഫ്രാന്‍സിനോട്, പക്ഷെ, നാണംകെട്ടില്ല!!യുവ ഇന്ത്യക്ക് ഹാട്രിക്ക് തോല്‍വി... ഇത്തവണ ഫ്രാന്‍സിനോട്, പക്ഷെ, നാണംകെട്ടില്ല!!

Story first published: Wednesday, September 12, 2018, 18:11 [IST]
Other articles published on Sep 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X