Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനെതിരെ മധുര പ്രതികാരം; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മുത്തമിട്ടു

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ 2-1 എന്ന സ്‌കോറിന് കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു. 10 തവണ സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ ഇന്ത്യയുടെ ഏഴാം കിരീടമാണിത്. 2013ല്‍ 2-0 എന്ന സ്‌കോറിന് തങ്ങളെ തോല്‍പിച്ച് ചാമ്പ്യന്മാരായ അഫ്ഗാനോടുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയുടെ വിജയം.

Saff Cup, India Champions

ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ കളിച്ചുവന്ന അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ മികച്ച പ്രതിരോധമാണ് തളച്ചിട്ടത്. ആദ്യ ഗോള്‍ നേടിയത് അഫ്ഗാനിസ്ഥാന്‍ ആണെങ്കിലും പിറകില്‍ നിന്നും തിരിച്ചടിച്ച ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അധിക സമയത്തിന്റെ 11ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഇരുവര്‍ക്കും ഗോള്‍ നേടാനായില്ല. ആദ്യ പകുതിയുടെ വിരസതയകറ്റി കളിയുടെ 71ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാനാണ് ആദ്യം ഗോള്‍ നേടിയത്. ഇന്ത്യന്‍ പ്രതിരോധത്തിന്റെ വീഴ്ചയില്‍ നിന്നും ആമിരി ഗോള്‍ നേടിയതിന്റെ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ കളിയിലേക്ക് തിരികെവന്നു.

പെനാല്‍റ്റി ബോക്‌സിനകത്ത് സുനില്‍ ഛേത്രി ഹെഡ്ഡറിലൂടെ നല്‍കിയ പാസ് ജെജെ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോള്‍ നേടാന്‍ അഫ്ഗാനിസ്ഥാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ കീഴടക്കാനായില്ല. കളി എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ടതോടെ 101ാം മിനിറ്റില്‍ ഛേത്രി നേടിയ ഗോളില്‍ ഇന്ത്യ കപ്പ് സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, January 4, 2016, 6:12 [IST]
Other articles published on Jan 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+